കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർസെക്കണ്ടറി സ്കൂളിൽ 36-മത് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവവും വി.എച്ച്.എസ്.ഇ സ്കിൽ ഫെസ്റ്റും ഒക്ടോബർ 29,30,31 തീയതികളിലായി നടക്കും.
ഹൈസ്കൂൾ, ഹയര്‍സെക്കൻഡറി വിഭാഗങ്ങളിലായി ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര,ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിൽ സബ്‍ജില്ലാ തലങ്ങളിൽ നിന്നും വിജയിക്കുന്ന വിദ്യാര്‍ത്ഥികളാണ് ജില്ലാ ശാസ്ത്രോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. പ്രവൃത്തി പരിചയ മേള മൂന്നാം ദിവസമായ 31 വെള്ളിയാഴ്ചയാണ് നടക്കുന്നത്. ശാസ്ത്രമേളയുടെ ഭാഗമായി ശാസ്ത്ര നാടകം 26 ഞാറയാഴ്ച രാവിലെ 9 മണി മുതൽ കോട്ടക്കൽ ഗവ: രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. എച്ച്.എസ്,എച്ച് എസ്.എസ് വിഭാഗങ്ങളിലായി സയൻസ് 33 ,
സാമൂഹ്യ ശാസ്ത്രം 18,ഗണിത ശാസ്ത്രം 28 ,
ഐ ടി മേള 24 ,പ്രവൃത്തി പരിചയ മേള 35 ഇനങ്ങളിലായി പതിനായിരത്തിലധികം ശാസ്ത്ര പ്രതിഭകൾ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ ഡി.ഡി.ഇ പി വി റഫീഖ്, മീഡിയ പബ്ലിസിറ്റി ചെയർമാൻ നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.ടി അബ്ദു പി. ടി.എ വൈസ് പ്രസിഡൻ്റ് കെ സുധീഷ് കുമാർ,വി എച്ച് എസ് ഇ സ്കില്‍ ഫെസ്റ്റിവൽ കൺവീനർ വി.സി മുഹമ്മദ് നസീൽ, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാന അധ്യാപിക കെ. കെ സൈബുന്നീസ,റാഫി തൊണ്ടിക്കൽ, മീഡിയ കൺവീനർ കെ.വി ഫവാസ് സൂപ്രണ്ട് ഷമ്മി മാന്വുൽ മൊരേര, എം.സി ദേവൻ എന്നിവർ പങ്കെടുത്തു.
Content Summary: Malappuram District Science Festival to be held in Kottakkal on October 29, 30, and 31
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !