വളാഞ്ചേരി|മലപ്പുറം ജില്ലയിലെ എടയൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് വായനശാലയിൽ താമസിക്കുന്ന വലിയവീട്ടിൽ വേലായുധൻ എന്ന കുഞ്ഞുട്ടൻ്റെ മകൾ സാന്ദ്ര (21 വയസ്സ്) കഴിഞ്ഞ ആറ് മാസക്കാലമായി തിരുവനന്തപുരം റീജിനൽ ക്യാൻസർ സെന്ററിൽ (RCC) രക്താർബുദ രോഗത്തിന് അവിടെ താമസിച്ച് ചികിത്സ നടത്തി വരികയാണ്. രോഗം പൂർണ്ണമായും മാറ്റുന്നതിന് അടിയന്തിരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടു ള്ളത്. തുടർ ചികിത്സക്കായി ഏകദേശം 35 ലക്ഷത്തോളം രൂപ ആവശ്യമായി വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ഉദാരമതികളുടെ കനിവിൽ ഇരുപത് ദിവസത്തിനിടയിൽ ഇതിനകം 17 ലക്ഷം രൂപയോളം ചികിത്സക്കായി കണ്ടെത്താനായി. ഇനിയും 18 ലക്ഷത്തോളം രൂപയാണ് ചികിത്സക്കായി ആവശ്യമായി വരുന്നത്.ആ തുക കൂടി കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ചികിത്സാ സഹായ സമിതി.
നിർമ്മാണ തൊഴിലാളിയായ സാന്ദ്രയുടെ അച്ഛൻ കുഞ്ഞുട്ടന് രണ്ട് പെൺകുട്ടികളാണ് ഉള്ളത്. സാദ്രയുടെ അനിയത്തി +1 വിദ്യാർത്ഥിനിയാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തിന്റെ ഏകവരുമാനം അച്ഛൻ്റെതായിരുന്നു. എന്നാൽ ഒന്നരവർഷമായി കിഡ്‌നി സംബന്ധമായ അസുഖം കാരണം ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ് അച്ഛനുള്ളത്.
അതിനാൽ തന്നെ സാന്ദ്രയുടെ .ചികിത്സാ ചെലവ് വഹിക്കാൻ കഴിയാത്ത സാഹചര്യമാണ് കുടുംബത്തിന്റേത്. നാട്ടുകാരുടെ നേതൃത്വത്തിൽ എല്ലാവിഭാഗം ആളുകളെയും ഉൾപ്പെടുത്തി ചികിത്സാ സഹായ സമിതി ഇതിനകം രൂപീകരിച്ച് ഉദാരമതികളിൽ നിന്നും ഫണ്ട് സ്വരൂപിച്ച് കമ്മറ്റി മുന്നോട്ട് പോവുകയാണ് .വലിയ രീതിയിലുള്ള പിന്തുണയാണ് ഈ ഉദ്യമത്തിന് ലഭിക്കുന്നതെന്നും പദ്ധതി ലക്ഷ്യം കാണാൻ, സഹായിക്കാത്തവർ സഹായഹസ്തം നീട്ടണമെന്നും കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
സാന്ദ്രയുടെ ചികിത്സക്കായി കേരള ഗ്രാമീൺ ബാങ്ക് എടയൂർ ശാഖയിൽ 40647101131112 നമ്പർ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. IFSC Code: KLGB0040647, ഗൂഗിൾ പേ നമ്പർ 9605602603.
സാന്ദ്രയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുവാൻ എല്ലാവരും അകമഴിഞ്ഞ് സഹായിക്കണമെന്ന് സഹായ സമിതി ചെയർമാൻ പി.ഷെരീഫ് മാസ്റ്റർ, കൺവീനർ പി.എം മോഹനൻ മാസ്റ്റർ, എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം, സമിതി ഭാരവാഹികളായ കെ.ടി ഗഫൂർ മാസ്റ്റർ, ജയപ്രകാശ് കമ്മങ്ങാട്ട് എന്നിവർ അറിയിക്കുന്നു.
ഈ വാർത്ത കേൾക്കാം
Content Summary: 20 days...17 lakh rupees; need another 18 lakh rupees... Will those who didn't help Sandra in Edayoor get her bone marrow transplant help?
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !