ന്യൂഡൽഹി|ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവും ജാവലിൻ ത്രോ താരവുമായ നീരജ് ചോപ്രയെ ഇന്ത്യൻ ആർമിയിൽ ഓണററി ലെഫ്റ്റനൻ്റ് കേണൽ പദവി നൽകി ആദരിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ ചേർന്നാണ് ബഹുമതി കൈമാറിയത്.
കായിക മേഖലയിൽ രാജ്യത്തിന് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ചാണ് താരത്തിന് ഈ ഓണററി പദവി നൽകിയത്. നീരജ് ചോപ്ര ദേശസ്‌നേഹത്തിൻ്റെ പ്രതീകമാണെന്ന് രാജ്‌നാഥ് സിങ് വിശേഷിപ്പിച്ചു. നീരജ് ചോപ്രയുടെ കുടുംബവും ചടങ്ങിൽ പങ്കെടുത്തു.
2025 ഏപ്രിൽ 16-ന് പ്രസിഡൻ്റ് ദ്രൗപതി മുർമു ചോപ്രക്ക് ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലെഫ്റ്റനൻ്റ് കേണൽ പദവി നൽകിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2016 ഓഗസ്‌റ്റ് 26-ന് ആർമിയിൽ നായക് സുബേദാർ റാങ്കിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസറായി നിയമിതനായ നീരജിന് പിന്നീട് 2024-ൽ സുബേദാർ മേജറായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. 2022 ജനുവരിയിൽ രജ്‌പുത്താന റൈഫിൾസ് ചോപ്രയെ പരം വിശിഷ്‌ട് സേവാ മെഡൽ നൽകി ആദരിച്ചു.
2020-ലെ ടോക്കിയോ ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ മത്സരത്തിൽ ഇന്ത്യക്കായി ആദ്യത്തെ ഒളിമ്പിക് സ്വർണ മെഡൽ നേടിയ താരമാണ് നീരജ് ചോപ്ര.
ദേശീയ പുരസ്‌കാരങ്ങൾ:
2018-ൽ അർജുന അവാർഡ്
2021-ൽ ഖേൽ രത്‌ന പുരസ്‌കാരം
2022-ൽ പദ്‌മശ്രീ നൽകി രാജ്യം ആദരിച്ചു.
ഈ വാർത്ത കേൾക്കാം
Content Summary: Olympic champion Neeraj Chopra awarded honorary lieutenant colonel rank in Indian Army
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !