ഇന്നലെ (ചൊവ്വാഴ്ച) രാവിലെ സർവ്വകാല റെക്കോർഡിലെത്തിയ വിലയിൽ വൈകീട്ടോടെ 1,600 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില താഴേക്കിറങ്ങിയത്. ദീപാവലിക്ക് ശേഷം സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം നൽകുന്നതാണ് ഈ വിലയിടിവ്.
ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 11,666 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് ഏകദേശം 4,000 രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.
സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ:
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. അതിനാൽ, ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്.
അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വിലയും നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
ശ്രദ്ധിക്കുക: സ്വർണാഭരണങ്ങൾക്ക് പണിക്കൂലി, ജി.എസ്.ടി., ഹാൾമാർക്കിങ് ഫീസ് എന്നിവ കൂടി ചേരുമ്പോൾ വിലയിൽ മാറ്റം വരും.
ഒക്ടോബർ മാസത്തെ സ്വർണ വില (പവനിൽ)
ഒക്ടോബർ 01: 87,440
ഒക്ടോബർ 02: 87,040
ഒക്ടോബർ 03: 86,920
ഒക്ടോബർ 04: 87,560
ഒക്ടോബർ 05: 87,560
ഒക്ടോബർ 06: 88,560
ഒക്ടോബർ 07: 89,480
ഒക്ടോബർ 08: 90,320
ഒക്ടോബർ 08: 90,880 (വൈകുന്നേരം)
ഒക്ടോബർ 09: 91,040
ഒക്ടോബർ 10: 89680 (രാവിലെ), 90720 (വൈകുന്നേരം)
ഒക്ടോബർ 11: 91,120 (രാവിലെ), 91,720 (വൈകുന്നേരം)
ഒക്ടോബർ 12: 91,720
ഒക്ടോബർ 13: 91,960
ഒക്ടോബർ 14: 94,360
ഒക്ടോബർ 15: 94,520
ഒക്ടോബർ 16: 94,520
ഒക്ടോബർ 17: 97,360
ഒക്ടോബർ 18: 95,960
ഒക്ടോബർ 19: 95,960
ഒക്ടോബർ 20: 95,840
ഒക്ടോബർ 21: 97,360 (രാവിലെ), 95760 (വൈകുന്നേരം)
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.
ഈ വാർത്ത കേൾക്കാം
Content Summary: Gold prices fall; Pawan drops by Rs 2,480 today
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !