മുൻഗണനാ റേഷൻ കാർഡ്: അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 28 വരെ നീട്ടി

0

സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് മുൻഗണനാ വിഭാഗത്തിലേക്ക് (Priority Category) മാറാൻ സംസ്ഥാന സർക്കാർ ഒരവസരം കൂടി നൽകി. അക്ഷയ സെന്ററുകൾ മുഖേന ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 28 വരെ നീട്ടി.

നേരത്തെ ഒക്ടോബർ 20 ആയിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്. ലക്ഷത്തോളം ഒഴിവുകളുണ്ടായിട്ടും അപേക്ഷകർ കുറവായതാണ് (ഒരു മാസത്തിനിടെ 14,000 അപേക്ഷകൾ മാത്രം) തീയതി നീട്ടാൻ കാരണം.

👉മുൻഗണനാ റേഷൻ കാർഡിന് അർഹരായവർ
താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് മുൻഗണന റേഷൻ കാർഡ് നൽകി വരുന്നത്:
  • തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറി നൽകുന്ന ബി.പി.എൽ. സർട്ടിഫിക്കറ്റുള്ളവർ.
  • മാരക രോഗങ്ങളുള്ളവർ.
  • പട്ടികജാതി/വർഗ വിഭാഗത്തിൽപ്പെട്ടവർ.
  • പരമ്പരാഗത മേഖലയിൽ തൊഴിലെടുക്കുന്നവർ.
  • നിർധനരായ ഭൂരഹിതരും ഭവനരഹിതരും.
  • സർക്കാർ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവർ.
  • ഭിന്നശേഷിക്കാർ.
👉എങ്ങനെ അപേക്ഷിക്കാം?
അർഹരായ മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള വഴികൾ:
  • അക്ഷയ കേന്ദ്രങ്ങൾ മുഖേന.
  • സിവിൽ സപ്ലൈസ് വകുപ്പിൻ്റെ സിറ്റിസൺ പോർട്ടൽ മുഖേന.
  • ആവശ്യമായ രേഖകൾ
👉അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട പ്രധാന രേഖകൾ:
  • ഭവന നിർമാണ പദ്ധതി വഴി വീട് ലഭിച്ചവർ, ജീർണാവസ്ഥയിലുള്ള വീടുള്ളവർ, വൈദ്യുതി, കുടിവെള്ളം, ശുചിമുറി എന്നിവയില്ലാത്തവർ അത് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം.
  • പട്ടികജാതി / പട്ടിക വർഗ വിഭാഗക്കാരാണെങ്കിൽ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
  • സ്ഥലത്തിന്‍റെ 2025ലെ നികുതി രസീത്.
  • പഞ്ചായത്ത് സെക്രട്ടറിയുടെ ബിപിഎൽ സാക്ഷ്യപത്രം.
  • വീടിന്‍റെ തറ വിസ്തീർണം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം.
  • വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്.
  • പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ ക്ഷേമനിധി അംഗത്വത്തിന്‍റെ പാസ് ബുക്കിന്‍റെ പകർപ്പ്.
  • മാരക രോഗങ്ങളുള്ളവർ അത് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ്.

ഈ വാർത്ത കേൾക്കാം

Content Summary: Mediavisionlive.in

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !