
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം. ഭൂപരിഷ്‌കരണ നിയമത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്കിടെ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൽ സിപിഐ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന അച്യുതമേനോനെ പരാമർശിക്കാതിരുന്നതാണ് വിമർശനത്തിന് കാരണം
ചരിത്ര വസ്തുതകളെ മുഖ്യമന്ത്രി മനപ്പൂർവം തമസ്‌കരിച്ചു. മുഖ്യമന്ത്രി യാഥാർഥ്യം അംഗീകരിക്കാൻ വിസമ്മതിക്കുകയാണ്. ചരിത്രം ഐതിഹ്യങ്ങളോ കെട്ടുകഥകളോ അല്ലെന്നും മുഖപ്രസംഗത്തിൽ പരയുന്നു. എ അച്യുതമേനോൻ ഭൂപരിഷ്‌കരണം നടപ്പാക്കിയെന്നല്ലാതെ കൂടുതൽ ഒന്നും പറയാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നാണ് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നത്.
ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയതിൽ ഇ എം എസ്, ഇ കെ നായനാർ സർക്കാരുകൾ നടത്തിയ ഇടപെടലുകളെ അനുസ്മരിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. എന്നാൽ അച്യുതമേനോനെ കുറിച്ച് ഒരു വാക്കുപോലും പറയാൻ തയ്യാറായില്ലെന്നും ജനയുഗം വിമർശിക്കുന്നു.
രാജ്യത്ത് മോദി സർക്കാർ ചരിത്ര വസ്തുതകളെ വളച്ചൊടിക്കാൻ ശ്രമിക്കുമ്പോഴാണ് കേരളത്തിൽ മുഖ്യമന്ത്രി ഈ സമീപനം കൈക്കൊള്ളുന്നതെന്നും വിമർശനമുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !