ആദ്യ പന്തില്‍ സിക്സറടിച്ച് സഞ്ജു
പൂന: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരന്പര ഇന്ത്യ സ്വന്തമാക്കി. പരന്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യ 78 റണ്‍സിന് ലങ്കയെ പരാജയപ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ലങ്ക, 15.5 ഓവറില്‍ 123 റണ്‍സിന് എല്ലാവരും പുറത്തായി.
28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ നവദീപ് സൈനി, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍, ശര്‍ദുള്‍ താക്കുര്‍ എന്നിവരുടെ പ്രകടനമാണ് ലങ്കയെ തകര്‍ത്തത്. ജസ്പ്രീത് ബുംറ രണ്ടോവറില്‍ വെറും അഞ്ചു റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ലങ്കന്‍ നിരയില്‍ രണ്ടു പേര് മാത്രമാണ് രണ്ടക്കം കടന്നത്: 57 റണ്‍സ് നേടിയ ധനഞ്ജയ സില്‍വയും, 31 റണ്‍സ് നേടി ആഞ്ചലോ മാത്യൂസും. മറ്റു ലങ്കന്‍ ബാറ്റ്സ്മാന്മാരെല്ലാം ഒറ്റയക്കത്തില്‍ ഒതുങ്ങി.
മലയാളി താരം സഞ്ജു സാംസണ് ഇന്ത്യക്കായി കളിക്കാനിറങ്ങിയ മത്സരത്തില്‍, ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി. കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന് എന്നിവരുടെ അര്‍ധസെഞ്ചുറിയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശര്‍ദുള്‍ താക്കുര്‍-മനീഷ് പാണ്ഡെ കൂട്ടുകെട്ടിന്റെ പ്രകടനവുമാണ് ഇന്ത്യയെ 200 കടത്തിയത്.
ടോസ് നേടിയ ശ്രീലങ്കന്‍ നായകന് ലസിത് മലിംഗ ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. തകര്‍ത്തടിച്ച ഓപ്പണിംഗ് വിക്കറ്റ് ഇന്ത്യക്കു മികച്ച തുടക്കം നല്കി. 10.5 ഓവറില്‍ 97 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഇന്ത്യന്‍ ഓപ്പണിംഗ് കൂട്ടുകെട്ട് പിരിക്കാന്‍ ലങ്കയ്ക്കു കഴിഞ്ഞത്. 36 പന്തില്‍ 52 റണ്‍സ് നേടിയ ധവാനാണ് പുറത്തായത്.
രണ്ടാം ട്വന്റി 20 മത്സരം മാത്രം കളിക്കുന്ന സഞ്ജു സാംസണെയാണ് വിരാട് കോഹ്ലി തന്റെ സ്ഥാനം നല്കി മൂന്നാമത് ബാറ്റിംഗിന് ഇറക്കിയത്. നേരിട്ട ആദ്യ പന്തുതന്നെ സിക്സറിനു പായിച്ച് സഞ്ജു നായകനെ ന്യായീകരിച്ചു. എന്നാല്‍ രണ്ടാം പന്തില്‍ സഞ്ജുവിനു പിഴച്ചു. ഡിസില്‍വയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി സഞ്ജു പുറത്ത്. തൊട്ടുപിന്നാലെ കെ.എല്‍. രാഹുലും ശ്രേയസ് അയ്യരും മടങ്ങി. രാഹുല്‍ 36 പന്തില്‍നിന്ന് 54 റണ്‍സ് നേടിയപ്പോള്‍, നാലു റണ്‍സായിരുന്നു അയ്യരുടെ സന്പാദ്യം. ഇതോടെ വിക്കറ്റ് നഷ്ടപ്പെടാതെ 97 എന്ന നിലയില്‍നിന്ന് 122/4 എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു.
നായകന് വിരാട് കോഹ്ലി ആറാമനായാണ് ബാറ്റ് ചെയ്യാനെത്തിയത്. മികച്ച തുടക്കം ലഭിച്ച കോഹ്ലി പാണ്ഡെയ്ക്കൊപ്പം ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്കു നയിക്കുമെന്നു തോന്നിപ്പിച്ച അവസരത്തില്‍ അമിതാവേശം വിനായായി. അനാവശ്യമായി രണ്ടാം റണ്ണിന് ഓടിയ കോഹ്ലി (26) റണ്ണൗട്ടായി. വാഷിംഗ്ടണ്‍ സുന്ദര്‍ നേരിട്ട ആദ്യ പന്തില്‍തന്നെ മടങ്ങിയതോടെ ഇന്ത്യ പരുങ്ങി.
എന്നാല്‍ ഇതിനുശേഷമായിരുന്നു ഇന്ത്യയുടെ കലാശക്കൊട്ട്. പാണ്ഡെയ്ക്കു കൂട്ടായി എത്തിയ ഷര്‍ദുള്‍ താക്കുര്‍ നേരിട്ട ആദ്യ പന്തു മുതല്‍ തകര്‍ത്തടിച്ചു. പാണ്ഡെയെ കാഴ്ചക്കാരനാക്കി താക്കുര്‍ സിക്സറുകള്‍ പറത്തി. ഇതോടെ പാണ്ഡെയും മോശമാക്കിയില്ല. പിരിയാത്ത ഏഴാം വിക്കറ്റില്‍ 14 പന്തില്‍നിന്ന് 35 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. താക്കുര്‍ എട്ടു പന്തില്‍നിന്ന് 22 റണ്‍സുമായും പാണ്ഡെ 18 പന്തില്‍നിന്ന് 31 റണ്‍സുമായും പുറത്താകാതെനിന്നു.
ലങ്കയ്ക്കായി ലക്ഷന്‍ സണ്ടകന് 35 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ലഹിരു കുമാര, ഡിസില്‍വ എനനിവര്‍ ഓരോ വിക്കറ്റും നേടി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !