ആംബുലന്‍സിന് വഴികാട്ടാന്‍ കരകവിഞ്ഞ കൃഷ്ണയെ നീന്തി തോല്‍പിച്ച ബാലന് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം

0

ന്യൂഡല്‍ഹി : പ്രളയ ദുരന്തത്തില്‍ കേരളത്തിനൊപ്പം കര്‍ണാടകവും മുങ്ങിയിരുന്നു. സഹജീവികളോടുള്ള സ്‌നേഹവും കരുതലും മനുഷ്യന് എത്രത്തോളമുണ്ടെന്ന പരീക്ഷണഘട്ടം കൂടിയായിരുന്നു അത്. വിളിക്കാതെ കുടുംബം പോലും മറന്ന് മത്സ്യബന്ധനത്തിനുള്ള ബോട്ടുമായെത്തി ആയിരക്കണക്കിന് പേരുടെ ജീവന്‍ കരകയറ്റിയ മത്സ്യത്തൊഴിലാളികള്‍ മലയാളത്തിന്റെ സ്വന്തം സൈന്യമായപ്പോള്‍ കര്‍ണാടകയില്‍ നിന്നും ചില ജീവന്‍മരണ പോരാട്ടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിലൊന്നായിരുന്നു ആംബുലന്‍സിന് വഴികാട്ടാനായി കരകവിഞ്ഞ കൃഷ്ണയെ നീന്തി തോല്‍പ്പിച്ച ബാലന്‍. വെങ്കിടേഷ് എന്ന ബാലനാണ് കരകവിഞ്ഞ കൃഷ്ണയില്‍ റോഡും നദിയും തിരിച്ചറിയാതെ വിഷമിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് മുന്‍പേ നീന്തി വഴികാട്ടിയത്.

സമൂഹമാദ്ധ്യമങ്ങളിലടക്കം ആറാം ക്ലാസുകാരനായ വെങ്കിടേഷിന്റെ സാഹസികത വൈറലായിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കി ബാലനെ അനുമോദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തിന്റെ ബഹുമതിയും വെങ്കിടേഷിനെ തേടിയെത്തി. ധീരതക്കുള്ള ദേശീയ പുരസ്‌കാരം റിപ്പബ്ലിക് ദിനത്തില്‍ വെങ്കിടേഷിന് സമ്മാനിക്കും. ഇരുപത്തിരണ്ടു കുട്ടികള്‍ക്കാണ് ധീരതക്കുള്ള പുരസ്‌ക്കാരം നല്‍കുന്നത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !