കണ്ണൂര്‍ അമ്ബായത്തോടില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. തോക്കേന്തിയ നാലംഗ സംഘമാണ് പ്രദേശത്തെത്തിയത്. ഇവര്‍ മുദ്രാവാക്യം വിളിക്കുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്തു.'ഓപ്പറേഷന്‍ 'സമാധാന്‍' ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റ് സര്‍ക്കാര്‍ജനങ്ങള്‍ക്കെതിരായി നടത്തുന്ന പ്രതിവിപ്ലവ യുദ്ധം തിരിച്ചടിക്കാന്‍ സായുധരാവുക. ജനുവരി 31ന് പ്രഖ്യാപിച്ച ഭാരത ബന്ദ് വിജയിപ്പിക്കുക' എന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്.
ജനുവരി മുപ്പത്തിയൊന്നിലെ ഭാരത് ബന്ദ് വിജയിപ്പിക്കുക എന്ന് പറഞ്ഞുള്ള പോസ്റ്റര്‍ നഗരത്തില്‍ പതിച്ച ശേഷമായിരുന്നു പ്രകടനം. അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിനു പകരം ചോദിക്കുക എന്ന് പോസ്റ്ററില്‍ പറയുന്നുണ്ട്.കഴിഞ്ഞ വര്‍ഷം തോക്കേന്തിയ ആറംഗ മാവോയിസ്റ്റ് സംഘം അമ്ബായത്തോടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !