കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം നിരീക്ഷണത്തിലുള്ളവർ ആരോഗ്യവകുപ്പ് നൽകിയ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. വൈറസ് ബാധിത പ്രദേശത്ത് നിന്നെത്തിയവർ പൊതുകൂട്ടായ്മകൾ പങ്കെടുക്കുന്നത് തത്കാലം ഒഴിവാക്കണം
ജനങ്ങൾ ഭയപ്പെടേണ്ടതായ സാഹചര്യമില്ല. ആരോഗ്യവകുപ്പ് ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ട്. ചൈനയിൽ നിന്ന് തിരിച്ചെത്തിയ ചിലർ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ ഇപ്പോഴും അവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പിന് നൽകിയിട്ടില്ല. ഇത്തരക്കാർ എത്രയും വേഗം സ്വമേധയാ ആശുപത്രികളിൽ ചികിത്സ തേടണം
്‌വീടുകളിൽ നിരീക്ഷണത്തിലുള്ളവർ നിർബന്ധമായും 28 ദിവസം വരെ നിരീക്ഷണത്തിൽ തുടരണം. നിരീക്ഷണത്തിലുള്ളവർക്ക് എന്തെങ്കിലും ജീവിത പ്രയാസങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കാൻ ആരോഗ്യപ്രവർത്തകരും വളണ്ടിയർമാരും എല്ലായിടത്തും സേവനത്തിലുണ്ട്. സ്വകാര്യ ആശുപത്രികൾക്കും വേണ്ട ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വകാര്യ ആശുപത്രികളിലെയും പങ്കാളികളാക്കുമെന്ന് മന്ത്രി അറിയിച്ചു. ചൈനയിൽ നിന്ന് തിരിച്ചെത്തിയ 1053 പേരാണ് സംസ്ഥാനത്ത് വീടുകളിലും ആശുപത്രികളിലമായി നിരീക്ഷണത്തിലുള്ളത്
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !