തിരുവനന്തപുരം: (www.mediavisionlive.in ) പ്ലാസ്റ്റിക് നിരോധനം പൂര്‍ണമായും നിലവില്‍ വന്നതോടെ ഇന്ന് മുതല്‍ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് മേല്‍ പിഴ ഈടാക്കി തുടങ്ങും.
പ്ലാസ്റ്റിക് ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ആദ്യ തവണ 10000 രൂപയാണ് പിഴ ഈടാക്കുക. നിയമലംഘനം തുടര്‍ന്നാല്‍ 25000 വും 50000 വുമായി പിഴത്തുക ഉയരും.
തുടര്‍ച്ചയായി പിഴ ഈടാക്കിയ ശേഷവും നിയമലംഘനം തുടര്‍ന്നാല്‍ അത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ന് മുതല്‍ പരിശോധനകള്‍ കര്‍ശനമാകും.
പിഴ ഈടാക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ച സമയപരിധി അവസാനിച്ചതോെട, ഒറ്റത്തവണമാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനത്തില്‍ കേരളം കര്‍ശന നടപടിയിലേക്ക്. വരുംദിവസങ്ങളില്‍ പിഴ ഈടാക്കിത്തുടങ്ങും.
നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിക്കുന്ന ഉപഭോക്താവില്‍നിന്ന് പിഴ ഈടാക്കില്ല. ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം എന്നിവയ്ക്കാണു നിരോധനം.വ്യാപാരികള്‍ക്ക് ഇനിയും സാവകാശം നല്‍കാനാവില്ലെന്നും പരിശോധനകള്‍ ശക്തമാക്കുമെന്നും മന്ത്രി എസി മൊയ്ദീന്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !