Trending Topic: Latest

പ്രതിപക്ഷം ബഹിഷ്‌കരിച്ച ലോക കേരളസഭയെ പ്രശംസിച്ച്‌ രാഹുല്‍; നന്ദി അറിയിച്ച്‌ മുഖ്യമന്ത്രി

0



തിരുവനന്തപുരം: പ്രതിപക്ഷം ബഹിഷ്‌കരിച്ച ലോക കേരളസഭയെ പ്രശംസിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ ഗാന്ധി അഭിനന്ദന കത്തയച്ചു. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോക കേരളസഭ എന്ന് വിശേഷിപ്പിച്ചു കൊണ്ടുളള രാഹുലിന്റെ കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ പങ്കുവെച്ചു. രാഹുല്‍ ഗാന്ധിക്ക് നന്ദി അറിയിച്ചു കൊണ്ടുളളതാണ് ട്വീറ്റ്.



ലോക കേരളസഭയുടെ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് അഭിനന്ദിച്ച്‌ കൊണ്ടുളള രാഹുലിന്റെ കത്ത് പുറത്തുവന്നത്. ലോക കേരള സഭ ധൂര്‍ത്ത് ആണെന്നത് ഉള്‍പ്പെടെയുളള ആക്ഷേപങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍കുന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രവാസി മലയാളികള്‍ വിവിധ രാജ്യങ്ങളുടെ വികസനത്തിന് വഹിക്കുന്ന പങ്ക് വ്യക്തമാക്കി കൊണ്ടുളള രാഹുലിന്റെ കത്ത് പുറത്തുവന്നത്.



ലോക കേരള സഭക്ക് നിയമ പരിരക്ഷ ഉറപ്പാക്കാനായി നിയമ നിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 47 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഒന്നാം സമ്മേളനത്തിലെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ഒരളവു വരെ മുന്നേറാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു.

ലോക കേരള സഭ സ്ഥിരം വേദിയാക്കും. നിലവിലെ ഉത്തരവിനു പകരം ലോകകേരള സഭ നിയമം കൊണ്ടുവരും. അവിടെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ നിയമസഭയില്‍ കൊണ്ടുവരും.അതേപടിയോ ഭേദഗതികളോടെയോ പാസാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്തത്.പൗരത്വ ഭേദഗതി വിവാദത്തിനു ശേഷം ഇതാദ്യമായി മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട ഗവര്‍ണര്‍ വിവാദ വിഷയങ്ങള്‍ പരമാര്‍ശിച്ചില്ല.

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !