ന്യൂഡല്‍ഹി: മുകേഷ് അംബാനി മേധാവിയായ റിലയന്‍സ് ജിയോ വീണ്ടും റെക്കോര്‍ഡ് ലാഭത്തില്‍ കുതിപ്പ് തുടരുന്നു. 2019-20 സാമ്ബത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ രേഖപ്പെടുത്തിയ കമ്ബനിയുടെ മൊത്ത ലാഭം 1,350 കോടി. റിലയന്‍സ് ജിയോയുടെ മൊത്ത ലാഭത്തില്‍ 62 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്ബനിയുടെ മൊത്ത ലാഭം 831 കോടിയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 28 ശതമാനം ഉയര്‍ന്ന് 13,968 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10,884 കോടി രൂപയായിരുന്നു.
ടെലികോം കമ്ബനികളുടെ ലാഭത്തിന്റെ പ്രധാന മെട്രിക്കായ ഒരു ഉപയോക്താവിന്റെ ശരാശരി വരുമാനം (എആര്‍പിയു) പ്രതിമാസം 128.4 രൂപയായി ഉയര്‍ന്നു, കഴിഞ്ഞ പാദത്തില്‍ ഇത് 120 രൂപയായിരുന്നു. ടെലികോം ഓപ്പറേറ്റര്‍ പുറത്തിറക്കിയ പ്രസ്‌താവന പ്രകാരം റിലയന്‍സ് ജിയോ ഈ പാദത്തില്‍ 37 കോടി വരിക്കാരെ ചേര്‍ത്തിരുന്നു.
മികച്ച മൊബൈല്‍ കണക്റ്റിവിറ്റി സേവനങ്ങളോടുളള ഉപയോക്താക്കളുടെ പ്രതികരണമാണ് ജിയോയുടെ ഈ വളര്‍ച്ചാ യാത്ര തുടരാന്‍ സഹായിക്കുന്നതെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. രാജ്യത്തെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ നായകര്‍ ആകാമെന്ന ഞങ്ങളുടെ വാഗ്ദാനം ഞങ്ങള്‍ ഇതിലൂടെ നിറവേറ്റുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !