സനാബിൽ അൽ വുറൂദ് ഔഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ബഡ്‌സ്,കിഡ്സ്,പ്രൈമറി, ജൂനിയർ,സീനിയർ വിഭാഗങ്ങളിലായി 8 യൂണിറ്റിൽ നിന്നുള്ള മത്സരാർത്ഥികൾ മാറ്റുരച്ചു. റാമിസ് പിലാശേരി കലാപ്രതിഭയായും മുർഷിദ ടി ടി സർഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു .
സമാപന സംഗമം ആർ.എസ്.സി ജിദ്ധ സിറ്റി സെൻട്രൽ എക്സിക്യൂട്ടീവ് സുഫ്‌യാൻ സഖാഫി യുടെ അധ്യക്ഷത യിൽ ആർ.എസ് .സി ഗൾഫ് കൗണ്സിലർ ബഷീർ തൃപയാർ ഉദ്ഘാടനം ചെയ്തു.
ആർ എസ് സി സൗദി വെസ്റ്റ് നാഷണൽ കലാലയം കൺവീനർ സാദിഖ് ചാലിയാർ ആശംസകൾ അറിയിച്ചു. റഷീദ് പന്തല്ലൂർ, റാഷിദ് മാട്ടൂൽ, താജുദ്ധീൻ നിസാമി, ഇർഷാദ് കടമ്പോട്ട്, ജലീൽ മലയമ്മ,ആഷിഖ് ഷിബിലി, അബ്രാർ ചുള്ളിയോട്, ശിഹാബുദ്ധീൻ വി.ടി, സാബിർ കളിയാട്ടമുക്ക്, ഉസ്മാൻ കരിപ്പായി, നിയാസ്, ബിലാൽ ഷാജഹാൻ കൊല്ലം, ഷംസുദ്ദീൻ എന്നിവർ സംബന്ധിച്ചു.
സെക്ടർ ഓർഗനൈസിംഗ് കൺവീനർ ഡോ:ഇജാസ് അഹമ്മദ് സ്വാഗതവും രിസാല കൺവീനർ സലീം ഇരിങ്ങല്ലൂർ നന്ദിയും പറഞ്ഞു.
വിജയികൾ ജനുവരി 24ന് നടക്കുന്ന ജിദ്ധ സിറ്റി സെൻട്രൽ സാഹിത്യോത്സവിൽ മത്സരിക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !