മക്ക: മക്കയില്‍ മലയാളി - ഉംറ തീര്‍ഥാടകരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. മലപ്പുറം കോഡൂര്‍ സ്വദേശി പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ എടത്തടത്തില്‍ ജമീലയാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. മൃതദേഹം മക്കയിലെ ശിഷ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെയാണ് അപ്രതീക്ഷിത അപകടമുണ്ടായത്.
ജബലുന്നൂറില്‍ ഹിറ ഗുഹ സന്ദര്‍ശിച്ച് മടങ്ങവേ റോഡരികില്‍ സംഘംചേര്‍ന്നു നിന്ന ഉംറ സംഘത്തിനിടയിലേക്ക് അമിത വേഗതയില്‍ പാഞ്ഞ് വന്ന ഇന്നോവ വാഹനം നിയന്ത്രണം വിട്ട് ഓടിക്കയറുകയായിരുന്നു. സ്വദേശിപൗരന്‍ ഓടിച്ച വാഹനം ഒരു കടയുടെ ഭിത്തിയിലിടിച്ചാണ് നിന്നത്. പരിക്കേറ്റ മൂന്ന് മലയാളികള്‍ക്കും പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.മലപ്പുറത്തുനിന്നും വന്ന ബക്ക ഉംറ ഗ്രൂപ്പിലുള്ളവരാണ് അപകടത്തില്‍പെട്ടത്. ശിഷ ആശുപത്രിയിലെ 39-ഓം നമ്ബര്‍ മോര്‍ച്ചറിയിലാണ് മരണപ്പെട്ട ജമീലയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.അനന്തര നടപടിക്രമങ്ങള്‍ക്കായി മക്ക കെ.എം.സി.സി മെഡിക്കല്‍ വിംഗ് രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !