അബൂദബി: എക്‌സ്‌പോ 2020-ല്‍ പങ്കെടുക്കാന്‍ വരുന്ന ഇന്ത്യക്കാര്‍ക്ക് വിസ സൗജന്യമായി നല്‍കാന്‍ യു.എ.ഇ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍. കേരള സോഷ്യല്‍ സെന്‍റര്‍ നടത്തുന്ന യു.എ.ഇ തല യുവജനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'യു.എ.ഇ എക്‌സ്‌പോ 2020-ല്‍ ഇന്ത്യയുടെ സജീവ സാന്നിധ്യമുണ്ടാകും. ഇന്ത്യന്‍ സമൂഹത്തിന്‍റെ പൂര്‍ണ സഹകരണവും പങ്കാളിത്തവും യു.എ.ഇ സര്‍ക്കാറിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകണം. 35 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ യു.എ.ഇ-യിലുണ്ട്. അതില്‍ 15 ലക്ഷത്തിലധികം മലയാളികളാണ്. യു.എ.ഇ-യുടെ കലാ-സാംസ്‌കാരിക-വാണിജ്യ മണ്ഡലങ്ങളില്‍ മികവാര്‍ന്ന പ്രവര്‍ത്തനമാണ് മലയാളികള്‍ നടത്തുന്നത്.'- പവന്‍ കപൂര്‍ പറഞ്ഞു.
കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് എ.കെ. ബീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !