ന്യൂഡല്‍ഹി: യൂബര്‍ ടെക്‌നോളജിയുടെ യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ സ്വന്തമാക്കി.35 കോടി ഡോളറിന്റെ ഇടപാടിലൂടെയാണ് സൊമാറ്റോ യൂബര്‍ ഈറ്റ്‌സിനെ സ്വന്തമാക്കിയത്. സൊമാറ്റോയില്‍ യൂബറിന് 10 ശതമാനം ഓഹരി നല്‍കും.
2017-ലാണ് യൂബര്‍ ടെക്‌നോളജിയുടെ ഭക്ഷണ വിതരണ സംരഭം ഇന്ത്യയില്‍ ആരംഭിച്ചത്. എന്നാല്‍ പ്രാദേശിക കമ്ബികളായ സൊമാറ്റോയെയും സ്വിഗ്ഗിയെയും പോലുള്ള കമ്ബനികള്‍ ഇന്ത്യയിലുണ്ടാക്കിയ ആധിപത്യത്തെ മറികടക്കാന്‍ യൂബറിന് ആയില്ല. ഇന്ത്യയിലെ യൂബര്‍ ഈറ്റ്‌സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഇനി സൊമാറ്റോയുടെ പ്ലാറ്റ്‌ഫോം വഴിയായിരിക്കും. യൂബര്‍ ഈറ്റ്‌സിന്റെ ആപ്പും ഇതിനോടകം സൊമാറ്റോയിലേക്ക് മാറി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !