കോട്ടയം: രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ മലയാളം വായന ശരിയാകാത്തത്തിന് ക്രൂരമായി തല്ലിച്ചതച്ച അധ്യാപികക്ക് സസ്‌പെന്‍ഷന്‍. കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് എല്‍.പി സ്‌കൂളിലെ മലയാളം അധ്യാപിക മിനി ജോസിനെയാണ് സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ഇവര്‍ ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ ഇരുകാലുകളിലുമായി അടിയുടെ 21 പാടുകളുണ്ട്. കുട്ടി കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂള്‍ അധികൃതര്‍ ക്ഷമ ചോദിച്ചെങ്കിലും പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു. തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ പൊലിസ് ഇന്നലെ തന്നെ കേസെടുത്തിരുന്നു.
ടീച്ചറോട് അന്വേഷിച്ചപ്പോള്‍ മലയാളം വായിച്ച് കണ്ണ് തെളിയാനാണ് കുട്ടിയെ തല്ലിയതെന്നായിരുന്നു മറുപടി. ഇതാണ് ബന്ധുക്കളെ ചൊടിപ്പിച്ചത്.
എന്നാല്‍ മലയാള അക്ഷരം പഠിപ്പിക്കുന്നതിനിടയില്‍ അശ്രദ്ധ കാണിച്ച കുട്ടിക്ക് ചെറിയ ശിക്ഷ നല്‍കിയെന്നാണ് പ്രഥമാധ്യാപികയുടെ വിശദീകരണമെന്ന് കുറവിലങ്ങാട് എ.ഇ.ഒ ഇ.എസ് ശ്രീലത പ്രതികരിച്ചു. സ്‌കൂളില്‍ ചൂരല്‍ ഉള്‍പ്പെടെയുള്ള വടികള്‍ ഉപയോഗിച്ചു കുട്ടികളെ ശിക്ഷിക്കാന്‍ പാടില്ലെന്ന വിദ്യാഭ്യാസവകുപ്പിന്റെ ചട്ടം നിലനില്‍ക്കെയായിരുന്നു ഈ ശിക്ഷ.
അധ്യാപികയ്‌ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് സ്‌കൂളിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. തുടര്‍ന്നാണ് മിനി ജോസഫിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും എ.ഇ.ഒയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !