ട്രെയിനിൽ യാത്ര ചെയ്യാത്തവർ അപൂർവ്വമാണ്. സാധാരണക്കാർ ദൂരയാത്രകൾക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ട്രെയിനുകളാണ്. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ നിങ്ങളിൽ പലർക്കും പല സംശയവുമുണ്ടാകും. അതിലൊന്നാണ് ട്രെയിനിന്റെ അവസാനത്തെ ബോഗിയിലെ എക്‌സ് (X) എന്ന അടയാളം. ഇതിനുത്തരവുമായി റെയിൽവേ മന്ത്രാലയം തന്നെ എത്തിയിരിക്കുകയാണ്.
Did you Know?
— Ministry of Railways (@RailMinIndia) March 5, 2023
The letter ‘X’ on the last coach of the train denotes that the train has passed without any coaches being left behind. pic.twitter.com/oVwUqrVfhE
എക്‌സ്(x) എന്നത് ട്രെയിനിന്റെ അവസാനത്തെ കോച്ചിനെയാണ് സൂചിപ്പിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു. കോച്ചുകളൊന്നും വഴിയിലെവിടേയും വേർപ്പെടാതെയാണ് ട്രെയിൻ എത്തിയതെന്ന് ഉദ്യോഗസ്ഥർക്ക് മനസിലാക്കാൻ വേണ്ടിയാണ് ഇത് എഴുതിയിരിക്കുന്നത്. 'നിങ്ങൾക്ക് അറിയാമോ' എന്ന് തുടങ്ങുന്ന അടിക്കുറിപ്പോടെയാണ് റെയിൽ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
എക്‌സ് അടയാളമില്ലാതെയാണ് ട്രെയിനിന്റെ അവസാന ബോഗി കടന്നു പോകുന്നതെങ്കിൽ കോച്ചുകളിൽ ചിലത് എവിടെയോ പോളം തെറ്റിയെന്ന് ഉദ്യോഗസ്ഥർക്ക് മനസിലാകും. അതുപോലെ 'എക്സ്' ചിഹ്നത്തിന് താഴെയായി കാണുന്ന 'എൽവി' (LV) എന്ന അക്ഷരങ്ങളും സൂചിപ്പിക്കുന്നത് ട്രെയിനിൻറെ സുരക്ഷിതമായ അവസ്ഥയെ തന്നെയാണ്.
Content Highlights: Behind the letter 'X' in the last bogie of the train


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !