വളാഞ്ചേരി: പഠിപ്പിക്കുന്ന വിദ്യാർഥികളുടെ മനസ്സിൽ ഇടം നേടാൻ കഴിയുന്നു എന്നതാണ് അധ്യാപകന് കിട്ടുന്ന ഉന്നത നേട്ടമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ .ടി. ജലീൽ പറഞ്ഞു. വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ, ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സംയുക്ത യാത്രയയപ്പ് സമ്മേളനവും ,68-ാം വാർഷികവും ഉദ്ഘാടനം ചെയ്തു .സംസാരിക്കുകയായിരുന്നു അദ്ധേഹം . മൂന്ന് വർഷത്തിനുള്ളിൽ മൂന്നര ലക്ഷം വിദ്യാർഥികൾ പൊതുവിദ്യാലയങ്ങളിൽ പുതുതായി വർധിച്ചു എന്നതാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ മികവെന്നും മന്ത്രി പറഞ്ഞു പി.ടി.എ പ്രസിഡണ്ട് പി.ടി. സുധാകരൻ അധ്യക്ഷത വഹിച്ചു. വളാഞ്ചേരി നഗരസഭ ചെയർപേഴ്‌സൺ സി.കെ. റുഫീന മുഖ്യാതിഥിയായി.,ആലംകോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി, വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ ഷഫീന ചെങ്കുണ്ടൻ, നഗരസഭ കൗൺസിലർമാരായ ടി.പി. അബ്ദുൽ ഗഫൂർ, വി. ജ്യോതി, സ്കൂൾ മാനേജർ സി.എച്ച്. അബൂ യുസഫ് ഗുരുക്കൾ, സെക്രട്ടറി പി. സുരേഷ് പി.ടി.എ. പ്രസിഡണ്ട് കുഞ്ഞാവ വാവാസ്, അലുംനി അസോസിയേഷൻ പ്രസിഡണ്ട് ഡോ.എൻ. മുഹമ്മദലി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മാനവേന്ദ്രനാഥ്, പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി ടീച്ചർ, കെ.പി. വാസു മാസ്റ്റർ, ടി.വി. ഷീല, ഇ. ജ്യോതി, കെ. നാരായണൻ, പി. ഗോവിന്ദൻ , കെ. പ്രേംരാജ്, സ്കൂൾ ലീഡർ എൻ.പി. സിദ്ധാർഥ് , ടി. അംന എന്നിവർ സംസാരിച്ചു. വിരമിക്കുന്ന എം. മോഹനദാസ്, കെ. തങ്കമണി, പി.കെ. സതീശൻ, ഷീല ജോബ്, വി.സി. സൈനബ, എം.ജി. വിജയകുമാരി, ജി. പ്രദീപ്, എ. ജയപ്രകാശ്, പി.പി. സത്യനാഥൻ, വി. ഹരിദാസ് എന്നിവർ മറുപടി പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി കൺവീനർ പി. സുധീർ സ്വാഗതവും, കൺവീനർ സുരേഷ് പൂവാട്ടു മീത്തൽ നന്ദിയും പറഞ്ഞു. രാവിലെ ഒമ്പത് മണിക്ക് മാനേജിങ് കമ്മിറ്റി സെക്രട്ടറി പി.സുരേഷ് പതാക ഉയർത്തി. തുടർന്ന് സ്കൂളിൽ നിന്നും ജില്ലാ - സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ കലാ പരിപാടികൾ അരങ്ങേറി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !