നിര്‍ഭയ കേസ്: പ്രമാദമായ നിര്‍ഭയ കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു.
അതനുസരിച്ച് ഫെബ്രുവരി 1ന് നിര്‍ഭയ കേസിലെ 4 പ്രതികളേയും തൂക്കിക്കൊല്ലും. ഫെബ്രുവരി 1ന് രാവിലെ 6 മണിക്കാണ് വധ ശിക്ഷ നടപ്പാക്കുക.
നിര്‍ഭയ കേസിലെ പ്രതിയായ മുകേഷ് സിംഗ് സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്‌ട്രപതി തള്ളിയതിനു ശേഷം നടന്ന വാദത്തില്‍ പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യം ഉന്നയിക്കുകയായിരുന്നു. കുറ്റവാളികളുടെ അപേക്ഷ നിലവില്‍ ഒരു കോടതിയിലും ഇല്ല എന്നാണ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 4 പ്രതികളില്‍ ഒരാളായ മുകേഷ് സിംഗ് സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്‌ട്രപതി ഇന്നാണ് തള്ളിയത്. മുകേഷ് സിംഗ് സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ഇയാള്‍ ദയാഹര്‍ജി നല്‍കിയത്.
4 പ്രതികളുടെയും ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്‍പേ തന്നെ ശുപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍, സംഭവം നടക്കുമ്ബോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദവുമായി പവന്‍ ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹര്‍ജി എന്ന് പരിഗണിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തയില്ല.
ഡിസംബര്‍ 19ലെ ഹൈക്കോടതി വിധി മറികടന്നാണ് ഇപ്പോള്‍ പവന്‍ ഗുപ്ത സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി എത്തിയിരിക്കുന്നത്.
അതേസമയം, പ്രതികളെ തൂക്കിലേറ്റാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഡല്‍ഹി തീഹാര്‍ ജയിലില്‍ നടന്നു കഴിഞ്ഞു. ഡമ്മി പരീക്ഷണവും കഴിഞ്ഞു. ഈയവസരത്തിലാണ് കൊലക്കയറില്‍നിന്നും രക്ഷനേടാനുള്ള അവസാന ശ്രമവുമായി പ്രതികള്‍ കോടതി വരാന്തകള്‍ കയറിയിറങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !