കോഴിക്കോട്: കള്ളങ്ങളില്‍ കെട്ടിപ്പൊക്കിയ പൗരത്വ നിയമത്തെ രാജ്യം ചെറുത്തു തോല്‍പിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പൗരത്വ നിയമത്തിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച മലബാര്‍ മേഖലാ ബഹുജന റാലിയില്‍ പ്രസംഗിക്കുകയായിരുന്നു. അയല്‍ ജില്ലകളില്‍ നിന്നുള്‍പ്പെടെ പതിനായിരങ്ങളാണ് റാലിക്കായി കോഴിക്കോട് ബീച്ചിലേക്ക് ഒഴുകിയെത്തിയത്. പൗരത്വ നിയമം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 10 വലിയ കള്ളങ്ങളാണ് രാജ്യത്തോട് പറഞ്ഞതെന്ന് കപില്‍ സിബല്‍ അക്കമിട്ട് പറഞ്ഞു. ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിക്കാനാണ് കേരള ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പൗരന്‍മാരെ സംരക്ഷിക്കുകയെന്ന ബാധ്യത നിറവേറ്റാതെ അവരെ കായികമായി നേരിടുകയാണ്. ഊണിലും ഉറക്കത്തിലും പാക്കിസ്ഥാനെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന് ഇന്ത്യ നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ എന്നിവയൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല. ആരിഫ് മുഹമ്മദ് ഖാനെ എന്തിനാണ് കേരള ഗവര്‍ണറായി ഇങ്ങോട്ട് അയച്ചത്? അദ്ദേഹത്തെ പോലുള്ളവര്‍ക്കുള്ള സ്ഥലമല്ല കേരളം. ഗവര്‍ണര്‍ ഭരണഘടന വായിച്ചു പഠിക്കാന്‍ സമയം കണ്ടെത്തണം. വായിച്ചിട്ട് മനസ്സിലായില്ലെങ്കില്‍ താന്‍ സഹായിക്കാമെന്നും പരിഹസിച്ചു.
നോട്ട് നിരോധന സമയത്ത് നല്‍കിയ വാഗ്ദാനങ്ങളെല്ലാം പൊളിഞ്ഞ സ്ഥിതിക്ക് എവിടെയാണ് വിചാരണയ്ക്ക് ഹാജരാവുകയെന്ന് മോദി പറയണം. അതെല്ലാം മറന്ന് ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടുള്ള പ്രവൃത്തികളാണ് ഇപ്പോള്‍. മാസങ്ങളായി സ്വാതന്ത്ര്യമില്ലാതെ കഴിയുന്ന കശ്മീര്‍ ജനത കൊടും ക്രൂരതയാണ് നേരിടുന്നത്. ഗാന്ധിജിയുടെ പേരു പറയുകയും വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയും ചെയ്യുകയാണ് മോദിയെന്നും കപില്‍ സിബല്‍ ആരോപിച്ചു.
മന്ത്രിസഭ തീരുമാനത്തിന് അനുസരിച്ചേ ഗവര്‍ണര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. ബിജെപി സര്‍ക്കാരിന്റെ കണ്ണും കാതുമാണ് ഇന്ന് ഗവര്‍ണര്‍മാര്‍. അതിനാല്‍ സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍മാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രാമചന്ദ്ര ഗുഹ നടത്തിയ വിമര്‍ശനം അനാവശ്യമാണെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. പൗരത്വനിയമഭേദഗതിക്ക് എതിരായ സമരത്തില്‍ കോണ്‍ഗ്രസുമായി കേരള സര്‍ക്കാര്‍ കൈകോര്‍ക്കണം. പ്രതിപക്ഷ നിരയെ നയിക്കാന്‍ കോണ്‍ഗ്രസിനേ കഴിയുവെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ UDF മഹാറാലി കോഴിക്കോട് | Video
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !






വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !