കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കേരള ഗവര്‍ണര്‍ രാജ്യത്തെ ഭരണഘടന തീര്‍ച്ചയായും വായിക്കണമെന്നാണ് കപില്‍ സിബല്‍ പറഞ്ഞത്. ഗവര്‍ണറുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുന്നത് നന്നാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ യോജിച്ചുള്ള പ്രക്ഷോഭം ആവശ്യമില്ലെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിലെ ഇരു മുന്നണികളും ബിജെപിക്ക് എതിരെ പ്രക്ഷോഭം നടത്തുന്നുണ്ടെന്നും ചൂണ്ടികാട്ടി.ജെഎന്‍യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് രാഷ്ട്രീയ അജന്‍ഡയില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.
സ്വപ്നങ്ങളുടെ വില്‍പ്പനക്കാരനാണ് നരേന്ദ്രമോദി. പതിനായിരം രൂപപോലും വാര്‍ഷിക വരുമാനമില്ലാത്തവരെ പലതും വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ചാണ് മോദി അധികാരത്തിലേറിയത്. 15ലക്ഷം രൂപ ജനങ്ങളുടെ അക്കൗണ്ടില്‍ വരുമെന്ന പ്രധാനമന്ത്രി നല്‍കിയ സ്വപ്നം ആരും മറന്നിട്ടില്ലെന്നും കപില്‍ സിബല്‍ പരിഹസിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !