പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തതിനെ വിമർശിച്ച ഗവർണർക്കെതിരെ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പൗരത്വ പ്രതിഷേധമോ, വാർഡ് വിഭജനമോ എന്തായാലും ജനാധിപത്യ ഇടത്തിൽ നടക്കാൻ പാടില്ലാത്തതാണ് ഗവർണറുടെ ഇടപെടൽ. രാഷ്ട്രീയ വക്താവിനെ പോലെയാണ് ഗവർണർ പെരുമാറുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു
ജനങ്ങളുടെ വിഷയം വരുമ്പോൾ സർക്കാരിന് കോടതിയിൽ പോകാം. അതിന് ഗവർണറുടെ സമ്മതമൊന്നും ആവശ്യമില്ല. ജനങ്ങളാണ് രാഷ്ട്രത്തിന്റെ അധിപർ. പഞ്ചാബ് സർക്കാരടക്കം കോടതിയിൽ പോകുകയാണ്. അത് പാടില്ലെന്ന് അവിടുത്തെ ഗവർണർക്ക് പറയാനാകില്ല. വിഷയം സർക്കാർ ഇടപെട്ട് തന്നെ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു
ഡി വൈ എഫ്‌ഐയും യൂത്ത് ലീഗും ഒന്നിച്ച് കണ്ണൂരിൽ സമരം സംഘടിപ്പിച്ചത് പ്രശ്‌നാധിഷ്ഠിത വിഷയങ്ങളിൽ ഒന്നിച്ച് നിൽക്കാമെന്നതാണ്. പൗരത്വ വിഷയത്തിൽ ഇടതു മുന്നണി രാഷ്ട്രീയ മുതലെടുപ്പിന് തുനിയരുത്. കേരളത്തിൽ മാത്രം പ്രതിഷേധിച്ച് ചാമ്പ്യൻമാരാകാൻ ഇടതു മുന്നണി നോക്കണ്ടയ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചാൽ ഇടതുപക്ഷത്തിന് തന്നെ വീഴ്ച പറ്റുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !