രാഷ്ട്രപതി ശബരിമലയിലേക്കില്ല, കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് പോകും

0



ന്യൂഡല്‍ഹി: ശബരിമല സന്ദര്‍ശനം രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒഴിവാക്കി. തിങ്കളാഴ്ച കൊച്ചിയില്‍ എത്തുന്ന രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് പോകും. ഒമ്ബതിന് കൊച്ചിയില്‍ തിരിച്ചെത്തി ഡല്‍ഹിയിലേക്ക് മടങ്ങും. ശബരിമലയില്‍ ഹെലിപ്പാഡിന്‍റെ അഭാവം സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതി ഭവനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം റദ്ദു ചെയ്തത്.

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തിന്റെ ഭാഗമായി ഹെലിപാഡിന്റെ സുരക്ഷയില്‍ ആശങ്കയുണര്‍ന്നിരുന്നു. ശബരിമലയിലേക്കാവശ്യമായ വെള്ളം ശേഖരിക്കുന്ന വലിയ ജലസംഭരണിയുടെ മൂടിയായിരുന്നു രാഷ്ട്രപതി ഇറങ്ങേണ്ട ഹെലിപാഡ്. തിങ്കളാഴ്ച ശബരിമല ദര്‍ശനത്തിന് എത്തുന്ന രാഷ്ട്രപതിക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ സുരക്ഷയൊരുക്കേണ്ടി വരുന്നതിലെ പരിമിതികള്‍ വകുപ്പുകള്‍ നിരത്തിയിരുന്നു. ഇക്കാര്യം രാഷ്ട്രപതിയുടെ സുരക്ഷാവിഭാഗത്തെ അറിയിക്കുകയും ചെയ്തു.


കഴിഞ്ഞ 27-നായിരുന്നു ശബരിമല ദര്‍ശനം നടത്തുവാനുള്ള ആഗ്രഹം രാഷ്ട്രപതിയുടെ ഓഫീസ് പത്തനംതിട്ട കളക്ടറുടെ ഓഫീസിനെ അറിയിച്ചത്. ഈ കാര്യം 28ന് സന്നിധാനത്ത് ചേര്‍ന്ന മകരവിളക്ക് അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ നൂഹ് അറിയിച്ചു. വരാനുള്ള സാധ്യത കുറവാണെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍. എന്നാല്‍, രാഷ്ട്രപതിയുടെ ഓഫീസ് സന്ദര്‍ശനം നടത്തുവാനുള്ള തീരുമാനം കഴിഞ്ഞദിവസമായിരുന്നു ഔദ്യോഗികമായി അറിയിച്ചത്.

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !