കോഴിക്കോട് യു.ഡി.എഫ് സംഘടിപ്പിച്ച പൗരത്വനിയമ ഭേദഗതി നിയമ വിരുദ്ധ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റക്ക് ചെയ്യുന്ന സമരത്തിന് കൂടുതൽ ശക്തിയുണ്ടാകുമെന്നും എന്നാൽ ഏത് തരത്തിലുള്ള സമരത്തിനും സമസ്ത പിന്തുണ നൽകുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
ബാബരി മസ്ജിദ് തകര്‍കക്കല്‍, നോട്ട് നിരോധനം, മുത്വലഖ് പോലുള്ള വിഷയത്തില്‍ വേണ്ടതു പോലുള്ള സമരം നടത്താന്‍ ആരും തയ്യാറായില്ല. സുന്നികളെ സംബന്ധിച്ചേടുത്തോളം മുത്വലാഖ് നിരോധനം വലിയ പ്രയാസമായിരുന്നു. നോട്ടു നിരോധനം വന്ന സമയത്തും ഇതുപോലുള്ള ഒരു സംയുക്ത സമരം ആരും നടത്തിയില്ല. ഇത്തരം നടപടികള്‍ക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരാത്തതിനെ തുടര്‍ന്നാണ് പൗരത്വ നിയമ ഭേദഗതി നിയമവുമായി സര്‍ക്കാര്‍ മുന്നോട്ടുവരുന്നത്.
ഇന്ത്യയുടെ ചരിത്രം എല്ലാവരും ഒന്നിച്ചു നിന്നതാണ്. ഇത്തരമൊരു ചരിത്രം സ്വാതന്ത്ര സമരകാലത്താണ് നാം നേരത്തെ കേട്ടത്. ഈ ഒരുമിച്ചുള്ള നീക്കം കൂറച്ചുകൂടി നേരത്തയുണ്ടാവാതെ പോയത് നമ്മുടെ ഭാഗത്ത് നിന്നുണ്ടായ ഒരനാസ്ഥയാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ വലിയ പ്രതിഷേധം എല്ലാവരില്‍ നിന്നും ഒരുമിച്ചുണ്ടായില്ല. ഇസ്ലാമില്‍ ആരാധന നിര്‍വഹിക്കുന്ന സ്ഥലം വിശ്വാസികള്‍ക്ക് വളരെ പുണ്യമാണ്. ബാബരി മസ്ജിദ് നഷ്ടപ്പെട്ടത് വളര വേദനാജനകമായിരുന്നുവെന്നും തങ്ങള്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !