സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ലിക്കേഷനില്‍ കൂടുതല്‍ തൊഴിലുകള്‍ ഉള്‍പ്പെടുത്തി

0


വിദഗ്ധ തൊഴിലാളികള്‍ക്കും തൊഴില്‍ ദായകര്‍ക്കും ഗുണകരമാകുന്ന രീതിയില്‍ സജ്ജമാക്കിയിട്ടുള്ള സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ലിക്കേഷനില്‍ കൂടുതല്‍ സേവന മേഖലകള്‍ ഉള്‍പ്പെടുത്തി.

ട്രസ് വര്‍ക്ക്, ഗ്യാസ് സ്റ്റൗവ് റിപ്പയറിംഗ്, വുഡ് കട്ടിംഗ്, ഡ്രൈവിംഗ്(വാഹനം സ്വന്തമായി ഉള്ളവരും ഇല്ലാത്തവരും), കാറ്ററിംഗ്, സിവില്‍ ഡ്രാഫ്റ്റിംഗ്, ഇന്റീരിയര്‍ ഡിസൈനിംഗ്, കാര്‍ഷിക തൊഴില്‍, പാചകം, തയ്യല്‍, വെല്‍ഡിംഗ്, വാഹന (രണ്ട്, മൂന്ന്, നാല് ചക്രം) റിപ്പയറിംഗ്, ട്രാക്ടര്‍ ഡ്രൈവിംഗ് എന്നീ മേഖലകളാണ് പട്ടികയില്‍ പുതിയായി ചേര്‍ത്തിരിക്കുന്നത്.

തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് (കേസ്) ആണ് വ്യവസായിക പരിശീലന വകുപ്പിന്റെയും കുടുംബശ്രീയുടെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെയും സഹകരണത്തോടെ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നും സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. അടിസ്ഥാന വിവരങ്ങള്‍ നല്‍കി വിദഗ്ധ തൊഴിലാളിയായോ തൊഴില്‍ ദായകനായോ രജിസ്റ്റര്‍ ചെയ്യാം. തൊഴിലാളികള്‍ക്ക് തൊഴിലും തൊഴില്‍ ദായകര്‍ക്ക് അതിവേഗത്തില്‍ മികച്ച സേവനവുമാണ് ആപ്ലിക്കേഷന്‍ ലക്ഷ്യമിടുന്നത്.

കാര്‍പ്പെന്റര്‍, പ്ലംബര്‍, ഇലക്‌ട്രിഷ്യന്‍, പെയിന്റര്‍, ചെറുകിട കണ്‍സ്ട്രക്ഷന്‍ ജോലിക്കാര്‍, കംപോസ്റ്റ് പിറ്റ് നിര്‍മിക്കുന്നവര്‍, റിംഗ് വര്‍ക്കുകാര്‍, ഗാര്‍ഡനിംഗ്-ലാന്‍ഡ്‌സ്‌കേപ്പിംഗ് ജോലികള്‍ ചെയ്യുന്നവര്‍, ഗൃഹോ പകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നവര്‍, ഡ്രൈവര്‍മാര്‍, വീട്ടു ജോലിക്കാര്‍, ക്ലീനിംഗ് തൊഴിലാളികള്‍, തെങ്ങുകയറ്റക്കാര്‍, തുണി അലക്കുകയും തേക്കുകയും ചെയ്യുന്നവര്‍, ഡേ കെയറുകള്‍, വീട്ടിലെത്തി കുട്ടികളെ പരിപാലിക്കുന്നവര്‍, ആശുപത്രികളിലും വീടുകളിലും വയോജന പരിപാലനം നടത്തുന്നവര്‍, വീടുകളിലെത്തി പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ പരിശോധിക്കുന്നവര്‍, മൊബൈല്‍ ബ്യൂട്ടി പാര്‍ലര്‍ സേവനം നല്‍കുന്നവര്‍ എന്നിവരെയാണ് ആദ്യഘട്ടത്തില്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരുന്നത്.


ആപ്ലിക്കേഷന്‍ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കോട്ടയം ജില്ലയില്‍ പുരോഗമിക്കുകയാണ്. ഫെബ്രുവരി 27ന് കോട്ടയം, ചങ്ങനാശേരി 28ന് പാലാ, കാഞ്ഞിരപ്പള്ളി എന്നീ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഡസ്‌കുകള്‍ സജ്ജമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !