ദേശീയദിനാഘോഷ നിറവിൽ യുഎഇ

0

നീലക്കടലും നീലാകാശവും കൈകോർത്തു നിന്ന വേദിയിൽ യുഎഇയുടെ അതിഭീമൻ പതാക പാറിക്കളിച്ചു. ദേശീയദിനാഘോഷത്തിന് വിസ്മയചാരുത നൽകിയാണ് കടലിൽ നിന്ന് ദേശീയപതാക കയ്യിലേന്തി ഫ്ലൈബോർഡ് അഭ്യാസിയായ അലി ബിൻ ദാലിദ് ഉയർന്നു വന്നത്. ദേശീയഗാനത്തിന്റെ അലയൊലികൾക്കും കടലലകളുടെ സംഗീതത്തിനുമൊപ്പം അതിന്റെ ചുരുൾ നിവർന്നു കൊണ്ടേയിരുന്നു.

അണിനിരന്നിരുന്ന യോട്ടുകളൊന്നിലായിരുന്നു അതിന്റെ അറ്റം. 49 മീറ്റർ നീളത്തിൽ ചുരുൾനിവർന്ന പതാക പിടിച്ച് ഫ്ലൈബോർഡിൽ അലി ബിൻ ആവേശത്തോടെ നിന്നപ്പോൾ അലമാലകളും ആർത്തു. യോട്ടുകൾ ഹോൺ മുഴക്കി കാണികൾക്കൊപ്പം ആഹ്ലാദാരവത്തിൽ പങ്കുചേർന്നു.


ദുബായ് മറീന ഓപ്പൺ സീ ഏരിയയിലാണു കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ അരങ്ങേറിയത്. ദേശീയ ദിനാഘോഷം, മറൈൻ എഡിഷൻ എന്ന പേരിൽ നടന്ന ആഘോഷത്തിൽ യോട്ട് പരേഡും നടന്നു. യോട്ടുകളും, വാട്ടർ ബൈക്കുകളും, ഉൾപ്പെടെ രണ്ട് ഡസനിലധികം ജലയാനങ്ങൾ‍ അണിനിരന്നു. മറീനയിൽ നിന്നാ ആരംഭിച്ച പരേഡ് ഏതാനും കിലോമീറ്ററുകൾ സഞ്ചരിച്ചു കടലിനോട് ചേർന്ന് വൃത്താകൃതിയിൽ സംഗമിച്ചു.

തുടർന്നാണ് ഫ്ലൈബോർഡ് അഭ്യാസപ്രകടനങ്ങളോടെ യുഎഇ ദേശീയ പതാക ഉയർത്തിയത്. മുഖ്യാതിഥികളായ ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിങ് (DTCM) ഡയറക്ടർ ഷെയ്ഖ ഇബ്രാഹിം അൽ മുത്തവ, ഇന്ത്യൻ കോൺസുൽ ഉത്തം ചന്ദ് എന്നിവർ ചേർന്നാണ് അലി ബിൻ ദാലിദിന് പതാക കൈമാറിയത്. പതാക ഉയർത്തലിനു ശേഷം പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് സമീപം ചുറ്റിയാണ് പരേഡ് അവസാനിച്ചത്. ഹോട്ട് പാക്ക് ഗ്ലോബൽ എംഡി പി.ബി അബ്ദുൽ ജബ്ബാർ, ഗ്ലോബൽ ബിസിനസ് ഡവലപ്മെന്റ് ഡയറക്ടർ ഡോ.‍ മൈക്ക് ചീതം, അൽ ഐൻ ഫാംസ് ചീഫ് എക്‌സിക്യൂട്ടിവ് ഡയറക്ടർ വില്ലെം വാൻ വാൾട്ട് മെയ്ജർ, ഡി ത്രി യോട്സ് എംഡി ഷമീർ മുഹമ്മദ് അലി, പ്ലാറ്റിനം ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് സൽമാൻ ബിൻ ദുആജ് അൽ ഖലീഫ തുടങ്ങിയവരും അതിഥികളായി.

ഡി ത്രി യോട്സിന്റെ ആഭിമുഖ്യത്തിൽ ഹോട്പാക്ക്, അൽഐൻ ഫാംസ് എന്നിവയുമായി സഹകരിച്ച് ആഡ് ആൻഡ് എം ഇന്റർനാഷനലാണ് ആഘോഷം നടത്തിയത്. അബ്സല്യൂട്ട് ഫ്രെയിം, അഡ്വെഞ്ചർ വാട്ടർ സ്പോർട്സ്, മെഷ്രിഫ് യോട്സ് എന്നിവരും പങ്കെടുത്തു.

ദേശീയദിനാഘോഷ നിറവിൽ

ദുബായ് ∙ ഐക്യത്തിന്റെ കൊടിക്കീഴിലെ സൗഭാഗ്യ ശോഭയോടെ യുഎഇ ദേശീയദിനാഘോഷ നിറവിൽ. സപ്ത എമിറേറ്റുകളിൽ വാനോളമുയരുന്ന ആഘോഷങ്ങൾക്കു തുടക്കം. ആകാശത്തു പൂക്കളമൊരുക്കുന്ന കരിമരുന്നു പ്രയോഗവും  കലാപരിപരിപാടികളും ഉണ്ടാകും. കോവിഡ് സാഹചര്യത്തിൽ ഇത്തവണ കൂടുതൽ വെർച്വൽ പരിപാടികൾ ഉൾപ്പെടുത്തി. പാം പോയിന്റെ ഉൾപ്പെടെ വിവിധയിടങ്ങളിൽ ഇന്നലെ കരിമരുന്നു പ്രയോഗം ഉണ്ടായിരുന്നു. ലാമെറിൽ ഇന്നും രാത്രി 9നും 11നും കരിമരുന്നു പ്രയോഗം നടക്കും.


ആഘോഷം പലവിധം; കാണാം, തത്സമയ സംപ്രേഷണവും

അബുദാബി∙ ദേശീയ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണു നടക്കുക.

സീഡ്സ് ഓഫ് ദ് യൂണിയൻ
യുഎഇയുടെ ചരിത്രവും വർത്തമാനവും ഭാവിയും കോർത്തിണക്കി അവതരിപ്പിക്കുന്ന സീഡ്സ് ഓഫ് ദ് യൂണിയൻ ഷോ വൈകിട്ട് 6.15ന്. https://uaenationalday.ae വെബ്സൈറ്റിലും @OfficialUAEND ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം ചാനലിലും കാണാം.

പാടാൻ മലയാളികളും
മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാർ പാടിയ യുഎഇ ദേശീയ ഗാനാലാപനവും ഇത്തവണത്തെ ആഘോഷത്തെ വ്യത്യസ്തമാക്കും. യുഎഇ നീണാൾ വാഴട്ടെ എന്ന് അർഥം വരുന്ന 'ഈഷി ബിലാദി' പാടി റെക്കോർഡ് ചെയ്തു സമർപ്പിച്ചവയിൽ നിന്നു തിരഞ്ഞെടുത്തവ ചേർത്താണ് അവതരിപ്പിക്കുക.

റൈഡ് ഫോർ സായിദ്
ന്യൂയോർക്ക് യൂനിവേഴ്സിറ്റിയിൽ ഇന്നലെ മുതൽ 6 വരെ സൈക്കിൾ പരേ‍ഡ്. 49, 102 കിലോമീറ്റർ റൈഡുകളാണ് നടക്കുക. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ 102ാം ജന്മദിനത്തിന്റെ ഭാഗമായാണ് 102 കിലോമീറ്റർ റൈഡ്.


വെടിക്കെട്ട്
അൽഐൻ ജബൽ ഹഫീത്, മുനിസിപ്പാലിറ്റി ബൽഡിങ് (രാത്രി 8.00), അൽറീം ഐലൻഡ്, അൽവത്ബ ഹെറിറ്റേജ് ഫെസ്റ്റിവൽ (രാത്രി 9.00), കോർണിഷ് (9.25) എന്നിവിടങ്ങളിലാണ് കരിമരുന്ന് പ്രയോഗം.

സംഗീതക്കച്ചേരി
അൽഐൻ ജാഹിലി ഫോർട്ടിൽ ഇന്നും നാളെയും സംഗീത കച്ചേരി അരങ്ങേറും.

ഹെറിറ്റേജ് ഫെസ്റ്റിവൽ
അൽവത്ബയിൽ നടക്കുന്ന ഹെറിറ്റേജ് ഫെസ്റ്റിവലിൽ പ്രത്യേക പരിപാടികൾ വൈകിട്ട് 4 മുതൽ രാത്രി 12 വരെ. ജലധാര, ലേസർ ഷോ വൈകിട്ട് 4, 4.30, 5.30, 6.00, 6.45, 7.25, 8.20, 9.15, 9.45. ഹെറിറ്റേജ് പരേഡ് 8.00, ഒട്ടക–കുതിര സവാരി 4–12 വരെ.

ബുർജ് ഖലീഫ
ബുർജ് ഖലീഫയിലെ ജലധാരയിൽ സംഗീതത്തിന്റെ അകമ്പടിയോടെ ഐക്യത്തിന്റെ സപ്തവർണങ്ങൾ ഓളമിടും. സൗജന്യമായി ആസ്വദിക്കാം.

ഫെസ്റ്റിവൽ സിറ്റി
ഫെസ്റ്റിവൽ സിറ്റിയിൽ ഇന്നു  വൈകിട്ട് 7നും  രാത്രി 9.30നും കരിമരുന്നു പ്രയോഗം ഉണ്ടാകും. സംഗീത പരിപാടികൾ, ലേസർഷോ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

ക്വീൻ എലിസബത്ത്
ഓളപ്പരപ്പിലെ ആഡംബര ഹോട്ടൽ ആയി മാറിയ ക്വീൻ എലിസബത്ത് 2 കപ്പലിൽ ഇന്നും നാളെയും അറബിക് കലാപരിപാടികളും വിഭവങ്ങളും ആസ്വദിക്കാം. വൈകിട്ട് 6.30 മുതൽ രാത്രി 11.00 വരെയാണു സമയം. മുതിർന്നവർക്ക് 145 ദിർഹവും കുട്ടികൾക്ക് 75 ദിർഹവുമാണ് നിരക്ക്.

ഓഫർ വിൽപന
മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഓഫറുകളോടെയാണു വിൽപന. ഭക്ഷണസാധനങ്ങൾക്കും മറ്റും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗ്ലോബൽ വില്ലേജ്
ഗ്ലോബൽ വില്ലേജിൽ ഇന്നും നാളെയും മറ്റന്നാളും രാത്രി 9ന് കരിമരുന്നു പ്രയോഗം ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !