മലപ്പുറം: ഇന്‍ഷുറന്‍സ് പോളിസി റദ്ദാക്കുന്ന വിവരം കമ്പനിയെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഉപഭോക്താവിന് 2,64,909 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. മമ്പാട് സ്വദേശികളായ നൗഷീറും ജസീമയും നിലമ്പൂര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് വിധി.
2024 ജനുവരിയില്‍ വീടുവെക്കുന്നതിനുള്ള വായ്പയ്ക്കായി പരാതിക്കാര്‍ ബാങ്കിനെ സമീപിച്ചിരുന്നു. വായ്പ ലഭിക്കുന്നതിനായി എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സില്‍ നിന്നും പോളിസി എടുക്കാന്‍ ബാങ്ക് നിര്‍ദ്ദേശിക്കുകയും അതുപ്രകാരം ഇവര്‍ പോളിസി എടുക്കുകയും ചെയ്തു. എന്നാല്‍ പോളിസിയുടെ വ്യവസ്ഥകള്‍ സ്വീകാര്യമല്ലാത്തതിനാല്‍ ഒരാഴ്ചയ്ക്കകം പോളിസി വേണ്ടെന്ന് ബാങ്കിനെ അറിയിക്കുകയായിരുന്നു.
പതിനഞ്ച് ദിവസത്തിനകം വിവരം അറിയിച്ചാല്‍ മുഴുവന്‍ പ്രീമിയം തുകയും തിരികെ നല്‍കുമെന്ന വ്യവസ്ഥയുണ്ടായിരുന്നിട്ടും, ബാങ്ക് ഈ വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ സമയത്ത് അറിയിച്ചില്ല. ഇതേത്തുടര്‍ന്ന് പരാതിക്കാരന് 1,59,909 രൂപ നഷ്ടപ്പെടുകയുണ്ടായി.
ഇടപാടുകാര്‍ക്ക് ആവശ്യമായ സേവനം നല്‍കാനും ഗ്രൂപ്പ് ഇന്‍ഷുറന്‍സ് വ്യവസ്ഥകള്‍ ഉറപ്പുവരുത്താനും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി. വീഴ്ച വരുത്തിയ സാഹചര്യത്തില്‍ നഷ്ടപ്പെട്ട പോളിസി തുകയായ 1,59,903 രൂപയും, നഷ്ടപരിഹാരമായി 1,00,000 രൂപയും, കോടതി ചെലവായി 5,000 രൂപയും ഒരു മാസത്തിനകം നല്‍കാനാണ് ഉത്തരവ്. തുക നല്‍കാന്‍ വീഴ്ച വരുത്തിയാല്‍ വിധസംഖ്യയ്ക്ക് 9 ശതമാനം പലിശ നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും, പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു.
Content Summary: The Consumer Disputes Redressal Commission ordered SBI to pay ₹2,64,909 in compensation to Mampad residents over negligence in cancelling an insurance policy.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !