മലപ്പുറം: കൂട്ടിലങ്ങാടി പടിഞ്ഞാറ്റും മുറിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. എഴുപതുകാരന്‍ കൂളിപ്പിലാക്കല്‍ കൃഷ്ണനാണ് ഭാര്യ അമ്മിണിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത് . ഉച്ചക്ക് ശേഷം അയല്‍വാസിയായ പെണ്‍കുട്ടി വീട്ടിലെത്തിയ സമയത്താണ് അമ്മിണി അമ്മയെ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത് .
ശരീരത്തില്‍ മാരകായുധം ഉപയോഗിച്ച് വെട്ടി പരിക്കേല്‍പിച്ച അടയാളങ്ങളുണ്ടായിരുന്നു. പെണ്‍കുട്ടി നല്‍കിയ വിവരമറിഞ്ഞ് എത്തിയ അയല്‍വാസികള്‍ നടത്തിയ പരിശോധനയില്‍ വീടിന്റെ സമീപത്ത് നിന്ന് എഴുപതുകാരനായ കൃഷ്ണന്‍ കുട്ടിയെയും കഴുത്തറുത്ത നിലയില്‍ കണ്ടെത്തി . കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധവും കൃഷ്ണന്‍ കുട്ടിയുടെ അടുക്കല്‍ ഉണ്ടായിരുന്നു. ഭാര്യ അമ്മിണിയെ കൊലപ്പെടുത്തിയ ശേഷം കൃഷ്ണന്‍ കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇരുവരുടെയും മരണ കാരണം വ്യക്തമല്ല .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !