പൊന്നാനി: വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം വീട്ടിൽ മകൻ മുഹമ്മദ് അസ്ഹർ (23 വയസ്സ്) ആണ് പിടിയിലായത്.
നവംബർ 25ന് പുലർച്ചെ ഒരു മണിയോടെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
പൊന്നാനി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നൗഷാദ്. വി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രഫുലചന്ദ്രൻ. വി.എസ്, പ്രിവന്റീവ് ഓഫീസർമാരായ വിനേഷ്. എം.സി, ജ്യോതി. ടി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ കണ്ണൻ. എസ്, ശ്രീജിത്ത്. എസ്, അർജുൻ. എ.പി, രാഹുൽ. പി.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോദ് കുമാർ. ജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Content Summary: Excise officials seized 85 kg of ganja stored commercially at a residence in Veliyankode, Ponnani, and arrested a 23-year-old man during a dawn raid on November 25.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !