തിരൂരങ്ങാടിയിലെ ഡി.ഇ.ഐ.സി. സന്ദർശിച്ച് ജില്ലാ കളക്ടർ

0

പ്രത്യേക പരിഗണനയും പരിചരണവും ആവശ്യമായ കുട്ടികൾക്ക് മികച്ച ചികിത്സാ-പുനരധിവാസ പിന്തുണ ഉറപ്പാക്കുന്ന തിരൂരങ്ങാടിയിലെ ജില്ലാ ഏർളി ഇന്റർവെൻഷൻ സെന്റർ (ഡി.ഇ.ഐ.സി) ജില്ലാ കളക്ടർ ഡോ.വിനയ് ഗോയൽ സന്ദർശിച്ചു. കേന്ദ്രത്തിലെ വിവിധ ചികിത്സാ വിഭാഗങ്ങൾ നേരിൽ കണ്ട കളക്ടർ കുട്ടികൾക്ക് ലഭ്യമാക്കുന്ന സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി. ജീവനക്കാരുമായി സംവദിച്ച കളക്ടർ കേന്ദ്രത്തിന്റെ പ്രവർത്തന പുരോഗതി ചോദിച്ചറിയുകയും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു. 

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ രാഷ്ട്രീയ ബാല സ്വാസ്ഥ്യ കാര്യക്രം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ജനനം മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിലെ വളർച്ചാപരമായ കാലതാമസം, കാഴ്ച-കേൾവി വൈകല്യങ്ങൾ, സംസാര-ചലന പരിമിതികൾ എന്നിവ നേരത്തേ കണ്ടെത്തി വിദഗ്ധ ചികിത്സയും തെറാപ്പിയും ലഭ്യമാക്കുന്നുണ്ട്.

സന്ദർശനത്തിൽ ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ടെനി ജോർജ്, തിരൂരങ്ങാടി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. അനുരാഗി, ആർ.എം.ഒ ഡോ. ഹഫീസ് റഹ്മാൻ, ശിശുരോഗ വിദഗ്ധ ഡോ. നവാൽ മൊയ്തു, ഡി.ഇ.ഐ.സി മാനേജർ ദേവീദാസ്, ആർ.ബി.എസ്.കെ. കോർഡിനേറ്റർ പി.കെ. രമ്യ, ഐ.ഇ.സി കൺസൾട്ടന്റ് ഇ.ആർ. ദിവ്യ, പി.ആർ.ഒ മുനീർ, നഴ്സിങ് സൂപ്രണ്ട് പി. ബിന്ദു എന്നിവർ പങ്കെടുത്തു.

Content Summary: District Collector Dr. Vinay Goyal visited the District Early Intervention Centre (DEIC) at Tirurangadi to inspect treatment facilities and review rehabilitation services for children up to 18 years old.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !