പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലിംകളെ രാജ്യത്തു നിന്നു പുറത്താക്കാനും പ്രക്ഷോഭകാരികളെ വേഷവും മതവും നോക്കി രാജ്യദ്രോഹികളാക്കാ നുമുള്ള ബിജെപി യുടെ നീക്കത്തിനെതിരെ ജനാധിപത്യത്തിന്റെ പ്രതികരണമാണ് രാജ്യതലസ്ഥാനമായ ഡൽഹി അടയാളപ്പെടുത്തിയിരിക്കുന്നത്. സി എ എ യുടെ കാര്യത്തിലെ ഹിതപരിശോധനയാകും ഡൽഹി തിരഞ്ഞെടുപ്പെന്നു വിലയിരുത്തിയവർക്ക് തിരഞ്ഞെടപ്പു ഫലത്തിലൂടെ അതിനെ അനുകൂലിക്കുന്നവരുടെ ശതമാനം എത്രയെന്നു തിരിച്ചറിയാനുള്ള അവസരം കൂടിയാണിത്.
പൗരത്വ സമരത്തെയും ശാഹിൻ ബാഗിനെയും ഉയർത്തിക്കാട്ടി മതഭ്രാന്ത് ആളിക്കത്തിച്ച് തെരഞ്ഞെടുപ്പു ജയിക്കാനുള്ള ബി.ജെ.പി യുടെ തന്ത്രം അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. അധികാരത്തിനായുള്ള വർഗ്ഗീയ വാദികളുടെ ഇത്തരം കുതന്ത്രങ്ങൾ ഇനിയും രാജ്യത്തു വിലപ്പോവില്ലെന്ന സന്ദേശം കൂടിയാണ് ഡൽഹി ഫലം നല്കി യിരിക്കുന്നത്.
മാത്രമല്ല ,മത വിഭജനത്തിന് വഴങ്ങാൻ ഇന്ത്യയുടെ മനസ്സ് തയ്യാറല്ലെന്നു കൂടി കേന്ദ്ര ഭരണകൂടത്തിന് തിരഞ്ഞെടുപ്പുകളിലേല്ക്കുന്ന നിരന്തര പരാജയങ്ങൾ തെളിയിച്ചു കൊണ്ടേയിരിക്കുന്നു. ഇതു തിരിച്ചറിയാനാണ് കേന്ദ്ര ഭരണകൂടം തയ്യാറാവേണ്ടത്. വേദി അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !