കൊല്ലം ഇളവന്നൂരിൽ കാണാതായ ഏഴ് വയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. പള്ളിമൺ ആറിൽ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഏതാണ്ട് 20 മണിക്കൂറോളം നേരം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്.
കുട്ടിയുടെ വീടിന് 70 മീറ്റർ അകലെയുള്ള ആറ്റിൽ നിന്നുമാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. ഇതിന് ശേഷം നാട്ടുകാരും പോലീസും പ്രദേശത്ത് വിശദമായ തെരച്ചിൽ നടത്തിയിരുന്നു. കുട്ടിയ്ക്കായി കേരളസമൂഹം ഒന്നാകെ സമൂഹ മാധ്യമങ്ങളിലൂടെയും പ്രാർഥനകളിലൂടെയും ഒന്നിക്കുന്ന കാഴ്ച ഇന്നലെ കണ്ടിരുന്നു. എന്നാൽ കുട്ടിക്കായുള്ള തെരച്ചിൽ കണ്ണീരിൽ അവസാനിക്കുകയായിരുന്നു
ഇന്ന് രാവിലെയും കുട്ടിയെ ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയായിരുന്നു വീട്ടുകാർക്കും നാട്ടുകാർക്കുമുണ്ടായത്. എന്നാൽ ഒരു നാടിനെയാകെ ദു:ഖത്തിലേക്ക് വീഴ്ത്തിയാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
വീടും പുഴയും തമ്മിലുള്ള ദൂരം 500 മീറ്റർ; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ
കൊല്ലത്ത് ഇത്തിക്കര ആറ്റിൽ നിന്നും ആറ് വയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. കുട്ടിയുടെ വീട്ടിൽ നിന്നും ആറ്റിലേക്ക് 500 മീറ്ററോളം ദൂരമുണ്ടെന്നാണ് പറയുന്നത്. വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടി ഒറ്റയ്ക്ക് ഇത്ര ദൂരം എന്തിനാണ് വന്നതെന്ന് നാട്ടുകാർ ചോദിക്കുന്നു
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ദേവനന്ദയുടെ മൃതദേഹം ഉടൻ പോസ്റ്റുമോർട്ടം നടത്താനാണ് തീരുമാനം. മണൽ വാരുന്നതിനെ തുടർന്നുണ്ടാകുന്ന നിരവധി കുഴികൾ പുഴയിലുണ്ട്. ഇതാകാം ഇന്നലെ നടന്ന തിരച്ചിലിൽ കുട്ടിയെ കണ്ടെത്താനാകാതെ പോയതെന്ന് ജില്ലാ കലക്ടർ ബി അബ്ദുൽ നാസർ പറഞ്ഞു
ഇന്ന് രാവിലെ ഏഴരക്ക് ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത്തിക്കര ആറ്റിൽ മുങ്ങൽ വിദഗ്ധർ തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം പൊന്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !