എടയൂർ എസ്. വി. എ .എൽ . പി സ്കൂൾ 118 മത് വാർഷികവും ഹൈടെക് ക്ലാസ് റൂമുകളുടെ ശിലാസ്ഥാപനവും യാത്രയയപ്പ് സമ്മേളനവും അതിവിപുലമായ പരിപാടികളോടെ ഫെബ്രുവരി 1 ശനിയാഴ്ച നടന്നു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി.ജലീൽ ഉദ്ഘാടനം നിർവ്വഹിച്ചു.
വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാരവും വിവിധ മേഖലകളിൽ പ്രഗ്രാൽദ്യം തെളിയിച്ച വ്യക്തികൾക്കുള്ള സ്കൂളിന്റെ ആദരവും മന്ത്രി നൽകി. എടയൂർ ഗ്രാമ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ശുചി മുറികളുടെ താക്കോൽദാനം കെ.കെ രാജീവ് മാസ്റ്റർ , സൻജീദ് മാസ്റ്റർക്ക് കൈമാറി നിർവഹിച്ചു. ബ്ലോക്ക് മെബർ എം.മാണിക്യൻ സപ്ലിമെന്റ് പ്രകാശനം ചെയ്ത് സി. വാസുദേവന് കൈമാറി ആർ.കെ പ്രമീള, എം.മാണിക്യൻ, അബ്ദുള്ള കുട്ടി .ടി, ആർ.കെ സുബ്രമണ്യൻ, ഓ.കെ സുബൈദ, സലീന .വി, അച്ചുതൻ മാസ്റ്റർ, മോഹനൻ മാസ്റ്റർ , പി. ഷെരീഫ് മാസ്റ്റർ, സുധാകരൻ മാസ്റ്റർ, പി. പരമേശ്വരൻ , അബ്ദുൾ സമദ് . ടി , എം.പി ഷാഹുൽ ഹമീദ്, എം.പി .ഇസ്ഹാഖ്, കൃഷ്ണൻ എം., എം.പി ഇബ്രാഹീം മാസ്റ്റർ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി. അബ്ദുൽ ഖാദർ മാസ്റ്റർ റിപ്പോർട്ട് അവതരണം നടത്തി. വിരമിക്കുന്ന അധ്യാപകരായ ശ്രീമതി എൻ. ആർ ശൈലജ ടീച്ചറും കെ. ഹംസ മാസ്റ്ററും മറുപടി പ്രസംഗം നടത്തി. അമീറലി തിയ്യാട്ടിൽ സ്വാഗതവും കെ.ടി അബ്ദുൽ ഗഫൂർ മാസ്റ്റർ നന്ദിയും അർപ്പിച്ചു. തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപരിപാടികളും അരങ്ങേറി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !