ഭാവി കേരളം - മിഷൻ ആൻഡ് വിഷൻ പരിപാടി ശ്രദ്ധേയമായി

0

ജിദ്ദ: പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തലയുടെ  ജിദ്ദാ സന്ദർശന വേളയിൽ ബിസിനസ്സ്-വ്യവസായ-പ്രൊഫഷണൽ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട്  ഓ  ഐ സി സി ജിദ്ദ റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച  കേരളത്തിന്റെ ഭാവി -  മിഷൻ ആൻഡ് വിഷൻ എന്ന പരിപാടി  ഇന്ത്യക്കാരായ വിവിധ ബിസിനസ് വ്യവസായ പ്രമുഖരുടെ സാന്നിദ്ധ്യം പ്രസ്തുത പരിപാടിയിൽ ശ്രദ്ധേയമായി

യു ഡി എഫിന് അധികാരം ലഭിക്കുകയാണെങ്കിൽ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ  വേണ്ടി പ്രവാസി ഇൻഡസ്ട്രിയൽ പാർക്കുകൾ കേരളത്തിൽ തുടങ്ങുമെന്ന് രമേശ്  ചെന്നിത്തല പ്രഖ്യാപിച്ചു. പ്രവാസികളായ ബിസിനസ് സംരംഭകർ നാട്ടിൽ സംരംഭങ്ങൾ തുടങ്ങുന്പോൾ അനുഭവിക്കുന്ന സിംഗിൾ വിൻഡോ ക്ലിയറൻസ് പോലുള്ള പ്രശ്നങ്ങളിൽ കൂടുതൽ നിക്ഷേപ-സൗഹൃദപരമായ മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജോലി നഷ്ടപ്പെട്ട് മടങ്ങി വരുന്ന പ്രവാസികൾക്ക് ജോലി കണ്ടെത്താനോ അല്ലെങ്കിൽ ബിസിനസ്സ് ചെയ്യാനോ സഹായകമായ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കേരളത്തിന്റെ ഇൻഫ്രാസ്‌ട്രെക്ച്ചർ വികസനം തന്നെയായിരിക്കും പ്രധാന ലക്ഷ്യമെന്നും അതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ബന്ധിപ്പിക്കുന്ന നാഷണൽ വാട്ടർ വേ എഴുപത്തഞ്ച് ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. അധികാരം ലഭിക്കുകയാണെങ്കിൽ ആദ്യം ചെയ്യുന്നത് അതിന്റെ പ്രതിബന്ധങ്ങൾ തീർത്ത് പ്രസ്തുത പദ്ധതി പൂർത്തീകരിക്കുക എന്നതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ മാനിഫെസ്റ്റോ രൂപീകരണത്തിൽ പ്രവാസികളുടെ നിർദ്ദേശങ്ങൾ പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.  

ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അബ്ദുറഹ്മാൻ അൽ ഫദ്ൽ , മുഹമ്മദ് സഈദ് മലബാരി, ആലുങ്കൽ മുഹമ്മദ്, വി പി മുഹമ്മദലി, ഖൈറു റഹീം, ഹംസ തച്ചങ്കോടൻ എന്നിവർക്കുള്ള ഓ ഐ സി സി യുടെ മൊമെന്റോ രമേശ് ചെന്നിത്തല സമ്മാനിച്ചു. 

ഓ ഐ സി സിയുടെ സ്നേഹ സദനം പദ്ധതിയിലേക്കുള്ള ആദ്യ വിഹിതം നിയാസ് കോഴിക്കോട് , ലത്തീഫ് എന്നിവർ ചടങ്ങിൽ രമേശ് ചെന്നിത്തലക്ക് കൈമാറി .


അൽ അബീർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ: ആലുങ്കൽ മുഹമ്മദ് ആമുഖ പ്രസംഗം നടത്തി.  കെ പി സി സി ഡിജിറ്റൽ മീഡിയ സെൽ മിഡിൽ ഈസ്റ്റ് കോർഡിനേറ്ററും ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനുമായ ഇക്‌ബാൽ പൊക്കുന്ന് വിഷയം അവതരിപ്പിച്ചു ചർച്ചകൾക്ക് തുടക്കമിട്ടു. ജിദ്ദ ഓ ഐ സി സി പ്രസിഡന്റ് കെ ടി എ മുനീർ അദ്ധ്യക്ഷനായ സംഗമത്തിൽ  ഓ ഐ സി സി ജനറൽ സിക്രട്ടറിമാരായ ജോഷി വർഗീസ് സ്വാഗതവും സാക്കീർ ഹുസൈൻ എടവണ്ണ നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !