റോഡില്‍ നിന്ന് ഇറങ്ങി നടന്നില്ലെന്ന് ആരോപിച്ച്‌ വിദ്യാര്‍ത്ഥിയെ കാറിടിച്ചു വീഴ്ത്തി

0




തിരൂര്‍: വാഹനത്തിന് വഴി കൊടുത്തില്ലെന്ന് ആരോപിച്ച്‌ വിദ്യാര്‍ത്ഥിയെ ഇടിച്ച്‌ വീഴ്ത്തി കാലുകളിലൂടെ കാര്‍ കയറ്റിയിറക്കിയെന്ന് പരാതി. മീനടത്തൂര്‍ ഹൈസ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി പണിക്കോട്ടില്‍ ബിന്‍ഷാദ് റഹ്മാനാ(15)ണ് ആക്രമണത്തിന് ഇരയായത്. രണ്ടു കാലിന്റെയും എല്ലുകള്‍ പൊട്ടിയ ബിന്‍ഷാദ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാവിലെ മീനടത്തൂര്‍ സ്‌കൂളിനു സമീപത്തുവെച്ചാണ് സംഭവം. കുട്ടികള്‍ സ്‌കൂളിലേക്ക് വരുംവഴി കാറില്‍ എത്തിയ ആള്‍, വാഹനം വരുന്നതു കണ്ടിട്ടും റോഡില്‍നിന്ന് ഇറങ്ങിനടന്നില്ലെന്ന പേരില്‍ വിദ്യാര്‍ത്ഥികളുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും പിന്നീട് അമിതവേഗത്തില്‍ കാര്‍ ഓടിച്ച്‌ ബിന്ഷാദിനെ ഇടിച്ചിട്ട് കാലുകളിലൂടെ കാര്‍ കയറ്റിയിറക്കിയെന്നും ദൃക്‌സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

പകര സ്വദേശിയാണ് തന്നെ കാറകൊണ്ട് ഇടിച്ചിട്ടതെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥി മൊഴി നല്കി. നിര്‍ത്താതെ പോയ കാര്‍ തടഞ്ഞ് പോലീസിനെ ഏല്പിച്ചെങ്കിലും കേസ് ഒതുക്കിത്തീര്‍ക്കാനാണ് ശ്രമമെന്ന് നാട്ടുകാര്‍ ആരോപിച്ചു. കാര്‍ കസ്റ്റഡിയിലെടുത്തെങ്കിലും പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ മൊഴിയെടുക്കാനോ പ്രതിയെ പിടികൂടാനോ പോലീസ് ആദ്യം തയാറായില്ലെന്നും എംഎല്‍എ ഇടപെട്ടതോടെയാണ് വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തിയതെന്നും ബന്ധുക്കളും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !