ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. തിങ്കളാഴ്ച 11.40ന് സര്‍ദാര്‍ വല്ലഭ്ഭായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ട്രംപ് എത്തിയത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനാണ് ട്രംപ് എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി തുടങ്ങിയവര്‍ ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ എത്തി.
ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്നെര്‍ എന്നിവരും ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. അമേരിക്കന്‍ പ്രസിഡന്റായശേഷം ആദ്യമായാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ഏഴാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്.
അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് ആരംഭിക്കുന്ന 22 കിലോമീറ്റര്‍ റോഡ്ഷോയില്‍ ട്രംപും മോദിയും പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്ക് 1.05ന് അഹമ്മദാബാദ് മൊട്ടേറ സ്റ്റേഡിയത്തില്‍ "നമസ്തേ ട്രംപ് ' പരിപാടി. തുടര്‍ന്ന് ആഗ്രയിലേക്കു പോകുന്ന ട്രംപ് താജ്മഹല്‍ സന്ദര്‍ശിച്ചശേഷം രാത്രിയോടെ ഡല്‍ഹിയിലെത്തും.
രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി ചൊവ്വാഴ്ച ട്രംപ് കൂടിക്കാഴ്ച നടത്തുക. പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഭീകരതയ്ക്കെതിരേ പോരാട്ടം, ഊര്‍ജ സുരക്ഷ, മതസ്വാതന്ത്യം തുടങ്ങിയവ മോദി-ട്രംപ് ചര്‍ച്ചയില്‍ വിഷയമാകുമെന്നാണു സൂചന.
LIVE UPDATES
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !