കൊച്ചി: ബസ് ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ മാര്‍ച്ച് 11മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം തുടങ്ങുമെന്ന് സ്വകാര്യ ബസുടമകള്‍. സമരം തുടങ്ങാനുള്ള തീരുമാനം കോര്‍ഡിനേഷന്‍ കമ്മിറ്റി ഗതാഗത മന്ത്രി എ കെ ശശീന്ദ്രനെ അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ, ഫെബ്രുവരി നാല് മുതല്‍ നടത്താനിരുന്ന സമരം മന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് മാറ്റിവച്ചിപരുന്നു. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കൂട്ടുന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമെന്ന മന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അന്ന് സമരം മാറ്റിവച്ചത്. ഫെബ്രുവരി 20 തിന് മുമ്ബ് സര്‍ക്കാര്‍ പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിത കാല സമരം തുടങ്ങുമെന്ന് ബസുടമകള്‍ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !