റെക്കോഡുകള്‍ ഭേദിച്ച് ദിനംപ്രതി സ്വര്‍ണവില കുതിക്കുന്നു. തിങ്കളാഴ്ച പവന് 320 രൂപകൂടി 31,800 രൂപയായി. 3975 രൂപയാണ് ഗ്രാമിന്റെ വില.
തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. ശനിയാഴ്ച 200 രൂപയും വെള്ളിയാഴ്ച 400 രൂപയും വര്‍ധിച്ചിരുന്നു. 20 ദിവസംകൊണ്ട് 1,880 രൂപയാണ് കൂടിയത്.
ഈവര്‍ഷം ജനുവരി ആറിനാണ് പവന്‍ വില ആദ്യമായി 30,000 കടന്നത്. തുടര്‍ന്നങ്ങോട്ട് വിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടായി.
ദേശീയ വിപണിയില്‍ സ്വര്‍ണവില പത്ത് ഗ്രാമിന് 43,036 നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. കഴിഞ്ഞയാഴ്ചയില്‍മാത്രം 1,800 രൂപയുടെ വര്‍ധനവാണുണ്ടായത്.
ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 71.89ലേയ്ക്ക് താഴ്ന്നതും സ്വര്‍ണവില ഉയരാനിടയാക്കി. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില രണ്ടുശതമാനം വര്‍ധിച്ച് ഔണ്‍സിന് 1,678.58 ഡോളറായി.
ചൈനയിയില്‍ കൊറോണ വൈറസ് ബാധയാണ് വിലവര്‍ധനയെ സ്വാധീനിച്ചത്. വ്യാവസായ വളര്‍ച്ചകുറയുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിക്കുമെന്ന ഭീതിയാണ് കാരണം. മാന്ദ്യവേളയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്റ് കൂടാറുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !