കേരളത്തിലെ അനധികൃത കെട്ടിടങ്ങളുടെ റിപ്പോർട്ട് നൽകണം; സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

0

കേരളത്തിലെ അനധികൃത കയ്യേറ്റങ്ങൾ സംബന്ധിച്ച് മേജർ രവി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. തീരദേശ പരിപാലന നിയമം ലംഘിച്ച് കേരളത്തിൽ നിർമിച്ച മുഴുവൻ കെട്ടിടങ്ങളുടെയും പട്ടിക കോടതിക്ക് കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മേജർ രവി ഹർജി നൽകിയത്.

വിഷയത്തിൽ ചീഫ് സെക്രട്ടറി ആറാഴ്ചക്കുള്ളിൽ മറുപടി നൽകാൻ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. മരടിലെ അനധികൃത ഫ്‌ളാറ്റുകളുടെ കാര്യത്തിലെ കോടതി നടപടികളുമായി ബന്ധപ്പെട്ടാണ് മുഴുവൻ അനധികൃത കെട്ടിടങ്ങളുടെയും പട്ടിക കൈമാറാൻ സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.

നേരത്തെ നാല് മാസത്തെ സമയമാണ് കോടതി ഇതിനായി നൽകിയിരുന്നത്. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും ഇത്തരമൊരു റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മേജർ രവി കോടതിയലക്ഷ്യ ഹർജി നൽകിയത്. ഹർജി മാർച്ച് അവസാനം വീണ്ടും പരിഗണിക്കും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !