ഷഹീന്‍ ബാഗ് പ്രക്ഷോഭകരുമായുള്ള മധ്യസ്ഥചര്‍ച്ചയ്ക്ക് സുപ്രിംകോടതി അനുവദിച്ചിരിക്കുന്ന സമയം ഇന്ന് അവസാനിക്കും. ആവശ്യമെങ്കില്‍ മാത്രം ഇന്ന് സമരപന്തല്‍ സന്ദര്‍ശിക്കാനാണ് സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥസംഘത്തിന്റെ തീരുമാനം.
മധ്യസ്ഥരായ സഞ്ജയ് ഹെഗ്‌ഡെയും സാധന രാമചന്ദ്രനും മൂന്ന് ദിവസം സമരവേദിയിലെത്തി പ്രക്ഷോഭകരുമായി സമവായചര്‍ച്ച നടത്തി. ചര്‍ച്ചകള്‍ ക്രിയാത്മകമെന്നാണ് മധ്യസ്ഥരുടെ അഭിപ്രായം. എന്നാല്‍, ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നിസഹകരണത്തില്‍ മധ്യസ്ഥസംഘം പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
പൊലീസ് അടച്ച റോഡുകള്‍ തുറന്നാല്‍ ഗതാഗതപ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. സുരക്ഷ നല്‍കുമെന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചാല്‍ സമരവേദിക്ക് തൊട്ടുകിടക്കുന്ന റോഡ് തുറക്കാമെന്നും വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !