ദില്ലി: ദില്ലിയില്‍ വീണ്ടും വെടിവെയ്പ്പ്. ഇത്തവണ ജാമിയ മിലിയ സര്‍വകലാശാലയിലെ ഗെയ്റ്റിന് സമീപമാണ് വെടിവെപ്പുണ്ടായത്.സര്‍വകലാശാലയുടെ അഞ്ചാം ഗേറ്റില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.ബൈക്കിലെത്തിയ രണ്ട് പേരാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
ചുവന്ന ബൈക്കിലെത്തിയവരാണ് വെടിയുതിര്‍ത്തത്. അവരിലൊരാല്‍ ചുവന്ന ജാക്കറ്റ് ധരിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ കഴിഞ്ഞ നാല് ദിവസത്തിനിടയില്‍ ഉണ്ടാകുന്ന മൂന്നാമത്തെ വെടിവെയ്പ്പാണിത്. കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. അക്രമികളെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടരുകയാണ്.
കഴിഞ്ഞ ദിവസവും ജാമിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് നേരെ വെടിവെയ്പ്പ് ഉണ്ടായിരുന്നു. സിഎഎ വിരുദ്ധ പ്രതിഷേധത്തിന് നേരെ 17 വയസുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ഷഹീന്‍ബാഗിലും വെടിവെയ്പ്പ് ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !