സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കാൻ ഉദ്ദേശ്യമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. വ്യക്തികളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.
വ്യാജവാർത്തകളും സമൂഹ മാധ്യമങ്ങൾ വഴിയുള്ള അശ്ലീലദൃശ്യ പ്രചാരണവും തടയാൻ നടപടിയെടുത്തതായും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ലോക്‌സഭയെ അറിയിച്ചു. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇത് തടയാൻ നടപടിയെടുത്തു. സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാൻ പദ്ധതി നിർദേശമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !