ബഹ്‌റൈനില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

0

ബഹ്‌റൈനില്‍ ആദ്യ കൊറോണ വൈറസ് ബാധ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നുവന്ന ബഹ്‌റൈന്‍ പൗരന് കൊറോണ ബാധയുണ്ടോ എന്ന് സംശയമുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളില്‍ കൊറോണ വൈറസ് ബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

കൂടുതല്‍ പരിശോധനകള്‍ക്കായി രോഗിയെ ഇബ്രാഹിം ഖലില്‍ കനോ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ചികിത്സ നടക്കുകയാണ്. രോഗിയുമായി നേരിട്ട് സമ്പര്‍ക്കം നടത്തിയവരെ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ ഐസൊലേഷനില്‍ പ്രവേശപ്പിക്കുകയും ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

വൈറസ് കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. കൊറോണ ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ 14 ദിവസം നിരീക്ഷിക്കുമെന്നും മന്ത്രാലയം അറിയിച്ചു. കൊറോണ ബാധ സ്ഥിരീകരിച്ച ഏതെങ്കിലും രാജ്യം സന്ദര്‍ശിക്കുകയോ രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയം തോന്നുകയോ രോഗിയുമായി അടുത്തിടപഴകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ 444 എന്ന നമ്പറില്‍ ബന്ധപ്പെടുകയും നിര്‍ദ്ദേശങ്ങല്‍ പാലിക്കുകയും വേണമെന്ന് മന്ത്രാലയം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !