കൊല്ലം: ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ് മോര്‍ട്ടം നടന്നത്.
ദേവനന്ദയുടേത് മുങ്ങിമരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശ്വാസകോശത്തില്‍ ചെളിയുടെ അംശം കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഒപ്പം ഇന്‍ക്വസ്റ്റില്‍ അസ്വാഭാവികമായതൊന്നും കണ്ടെത്തിയിരുന്നില്ല. ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളില്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരുന്നു. കൂടാതെ, ദേവനന്ദ ധരിച്ചിരുന്ന എല്ലാ വസ്ത്രങ്ങളും ശരീരത്തില്‍ ഉണ്ടായിരുന്നു. ശരീരത്തില്‍ മുറിവോ ചതവോ ഇല്ലായിരുന്നു. കുട്ടിയുടെ ഷാളും സമീപത്ത് നിന്ന് കിട്ടിയിരുന്നു.
ഇളവൂരില്‍ നിന്ന് കാണാതായ ദേവനന്ദയുടെ മൃതദേഹം വീടിനടുത്തുള്ള ഇത്തിക്കരയാറില്‍ നിന്ന് രാവിലെ ഏഴരയോടെയാണ് കണ്ടെത്തിയത്.
ഇളവൂര്‍ തടത്തിമുക്ക് ധനേഷ് ഭവനില്‍ പ്രദീപിന്‍റെയും ധന്യയുടെയും മകള്‍ ദേവനന്ദയേയാണ് വ്യാഴാഴ്ച രാവിലെ 10.30 ഓടെ കാണാതായത്. ഇളയ കുഞ്ഞിനെ ഉറക്കി വീടിനു പിറകില്‍ തുണി കഴുകുമ്ബോള്‍ വീട്ടിലുണ്ടായിരുന്ന മകളെ കാണാതായി എന്നാണ് ദേവനന്ദയുടെ അമ്മ ധന്യ പറഞ്ഞത്. തുണി കഴുകി തിരികെയെത്തിയപ്പോഴാണ് കുട്ടി വീട്ടില്‍ ഇല്ലെന്ന കാര്യം മനസിലായത്. അയല്‍ വീട്ടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് കുട്ടിയെ കാണാനില്ല എന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !