തിരുവമ്പാടി : തൃശ്ശൂര്‍ ദേശീയപാതയില്‍ ബൈക്കും ജെസിബിയും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പാലിയേക്കര ടോള്‍പ്ലാസയ്ക്ക് സമീപം പുലര്‍ച്ചെ 4.30നായിരുന്നു അപകടം നടന്നത്. കോഴിക്കോട് തിരുവമ്ബാടി സ്വദേശികളാണ് മരിച്ച യുവാക്കള്‍.
തിരുവമ്ബാടി പുന്നക്കല്‍ തുരുവേലില്‍ സാബുവിന്റെ മകന്‍ അതുല്‍ സാബു (23), പുന്നക്കല്‍ പുറഞ്ചിറ സെബാസ്റ്റ്യന്റെ മകന്‍ ശരത് സെബാസ്റ്റ്യന്‍ (23) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പുതുക്കാട് താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
കളമശ്ശേരിയിലെ ലിറ്റില്‍ ഫ്ളവര്‍ എഞ്ചിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍. സംസ്ഥാനത്ത് ഒന്നാകെ പടര്‍ന്നു പിടിക്കുന്ന കൊറോണയുടെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങവേയാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !