സിഫ് ഫുട്ബോൾ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച്ച

0

ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറം സിഫ് ഈസ് ടീ ഫുട്ബോൾ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച്ച നടക്കും . പതിനാറ് ആഴ്ചകൾ നീണ്ട്  നിന്ന 32 ക്ലബ്ബുകൾ നാല് ഡിവിഷനുകളിലായി മാറ്റുരച്ച ടൂർണമെന്റിന്റെ ഗ്രാൻഡ് ഫിനാലെ മിനിസ്ട്രി ഓഫ് എജ്യൂക്കേഷൻ സ്റ്റേഡിയത്തിലാണു നടക്കുക.


സംഗീതവിരുന്നും സാംസ്‌കാരിക പരിപാടികളുമൊരുക്കി ഫൈനല്‍ മത്സരവും സമ്മാനദാന ചടങ്ങും വര്‍ണാഭമാക്കുമെന്ന് സിഫ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ആറു മണിക്ക് ബി ഡിവിഷന്‍ ഫൈനലും 7.30ന് എ ഡിവിഷന്‍ ഫൈനലും നടക്കും. അതിനു ശേഷം പ്രശസ്ത ഗായികാ ഗായകന്‍മാര്‍ പങ്കെടുക്കുന്ന ഗാനമേളയും മറ്റു കലാപരിപാപാടികളും അരങ്ങേറും.  

എ ഡിവിഷന്‍  ഫൈനലില്‍ ഷറഫിയ ട്രേഡിംഗ് സബീന്‍ എഫ്‌സി ഹോം കെയര്‍ മക്ക ഇന്ത്യന്‍ എഫ്‌സിയുമായി ഏറ്റുമുട്ടും. ബി ഡിവിഷനില്‍ സ്വാന്‍ എഫ്‌സി യാസ് ക്ലബ് ഷീര ജെഎസ്‌സി ഫാല്‍ക്കണ്‍ എഫ്‌സി തൂവലിനെ നേരിടും. എ ഡിവിഷന്‍ ഫൈനലില്‍ ദേശീയ, അന്തര്‍ ദേശീയ കളിക്കാര്‍ ഇരു ഭാഗത്തും അണിനിരക്കും. സമാപന ചടങ്ങില്‍ ഈസ്റ്റ്ടീ എംഡി നവാസ് മീരാനും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. 

വിജയികള്‍ക്ക് ട്രോഫിക്കു പുറമെ പ്രിന്റ് ടെക്ക്‌സ് നല്‍കുന്ന പ്രൈസ് മണിയും നല്‍കും. കാണികള്‍ക്കായുള്ള നറുക്കെടുപ്പില്‍ കാറും സ്‌കൂട്ടറുമാണ് ബംബര്‍ സമ്മാനം. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ്് ബേബി നീലാംബ്ര, ജനറല്‍ സെക്രട്ടറി ഷബീര്‍ അലി, ട്രഷറര്‍ അബ്ദുല്‍ കരീം, മറ്റു ഭാരവാഹികളായ നിസാം മമ്പാട്, വി.കെ. റഊഫ് എന്നിവര്‍ പങ്കെടുത്തു. 





ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !