അത്യാധുനിക സംവിധാനങ്ങളുമായി കുടുംബശ്രീ ഇനി മൊബൈൽ കാർവാഷിംഗ് രംഗത്തേക്കും

0


പൊന്മുണ്ടം ഗ്രാമപഞ്ചായത്തിലെ വേറിട്ടു ചിന്തിച്ച അഞ്ച് കുടുംബശ്രീ സംരംഭകർ ആണ് കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ യുവശ്രീ പദ്ധതിയിലൂടെ പൊന്മുണ്ടം മൊബൈൽ സ്റ്റീ കാർ സ്പാ എന്ന പേരിൽ സംസ്ഥാന തലത്തിൽ തന്നെ കുടുംബശ്രീയുടെ ചരിത്രത്തിലെ ആദ്യമായി ഈ രംഗത്തേക്ക് ചുവടുവെപ്പ് നടത്തിയത്.


ജല സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് സ്റ്റീം വാഷിംഗ്, സ്റ്റെറിലൈസേഷൻ, കാർ പോളിഷിംഗ് എന്നീ സൗകര്യങ്ങൾ ആധുനിക ടെക്നോളജിയുടെ പിൻബലത്തോടെ കൂടി നൽകിക്കൊണ്ട് കേരളത്തിലെ ഇദംപ്രഥമമായ കുടുംബശ്രീ സംരംഭം മലപ്പുറം കളക്ടറേറ്റിൽ വെച്ച് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ, പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കുടുംബശ്രീ സിഡിഎസ് ചെയർപെഴ്സൺ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു. 10,50,000 ആകെ പ്രൊജക്ട് കോസ്റ്റ് വരുന്ന സംരംഭത്തിന്റെ 9,50,000 രൂപ ലോണിൽ നിന്നും 100,000 രൂപ ഗുണഭോക്താക്കളിൽ നിന്നുമായാണ് സ്വരൂപിച്ചത്. 3 സ്ത്രീകളും 2 പുരുഷൻമാരുമടങ്ങിയ യുവശ്രീ ടീമാണ് സംരംഭം നയിച്ചു കൊണ്ടു പോകുന്നത്. കൂടുതൽ വിപുലീകരിക്കുന്നതിനായി ഇന്നവേഷൻ ഫണ്ടിനു വേണ്ടി സംസ്ഥാന മിഷനിലേക്ക് അപേക്ഷ നൽകിയിട്ടുണ്ട്. 2020- 21 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി ടെക്നോളജി ഫണ്ടും ലോണിനുള്ള പലിശ സബ്സിഡിയും നൽകുന്നതായിരിക്കും. പ്രധാനമായും 4 തരം സ്പാ ആണു നവ സംരംഭത്തിലൂടെ ചെയ്യുന്നത് സ്‌റ്റീം കാർ വാഷ്, ഇന്റീരിയൽ ക്ലീനിംഗ്, കാർ പോളിഷ്, വാല്യൂ അഡീഷൻ മുതലായവ. സ്റ്റീം സ്പ്രേ ടെക്ക്നോളജി ആയതിനാൽ എത്ര വലിയ വാഹനം ആയാലും 4 ലിറ്റർ വെള്ളം കൊണ്ട് കഴുകാം എന്നതാണ് ഈ സംരഭത്തിന്റെ ആകർഷണീയത. 
കോൺടാക്ട് നമ്പർ: 974444042, 9645133330



ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !