മംഗളൂരു: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിദേശ വിനോദസഞ്ചാര കപ്പലുകള്‍ക്ക് രാജ്യത്തെ തുറമുഖങ്ങളില്‍ സര്‍ക്കാര്‍ പ്രവേശനാനുമതി നിഷേധിച്ചു. ശനിയാഴ്ച മംഗളൂരുവില്‍ എത്തേണ്ടിയിരുന്ന കപ്പലിന് അവസാനനിമിഷം അനുമതി നിഷേധിക്കുകയായിരുന്നു.
മാര്‍ച്ച് 31 വരെ കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ നങ്കൂരമിടാന്‍ അനുമതി നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ തുറമുഖ അധികൃതരോട് ആവശ്യപ്പെട്ടു . ഇതനുസരിച്ച് കപ്പലുകളിലെ യാത്രക്കാര്‍ക്കും ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാര്‍ക്കും ജീവനക്കാര്‍ക്കും തുറമുഖ അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.ഒക്ടോബറില്‍ ആരംഭിച്ച വിനോദ സഞ്ചാര സീസണില്‍ മംഗളൂരു തുറമുഖത്തുമാത്രം 11 കപ്പലുകള്‍ വിദേശ സഞ്ചാരികളെയുമായെത്തി. ഇപ്പോള്‍ അനുമതി നിഷേധിച്ച ഉത്തരവ് കേരളത്തിലെ വിനോദസഞ്ചാരമേഖലക്കും വലിയ തിരിച്ചടിയാകും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !